അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രവും സ്വത്വവും രൂപപ്പെടുത്തുന്നതിൽ കത്തോലിക്കാ വിശ്വാസം വഹിച്ച പ്രധാന പങ്കിനെ പ്രകീർത്തിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

 
Marco
അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രവും സ്വത്വവും രൂപപ്പെടുത്തുന്നതിൽ കത്തോലിക്കാ വിശ്വാസം വഹിച്ച പ്രധാന പങ്കിനെ പ്രകീർത്തിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. സഭയും അത് വിഭാവനം ചെയ്ത ക്രൈസ്തവ സംസ്കാരവും അമേരിക്കയിൽ ഒരു വലിയ പുനർജന്മമാണ് അനുഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഐക്യനാടുകളുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ സ്വത്വത്തിന്റെ കേന്ദ്രബിന്ദുവായി കത്തോലിക്കാ വിശ്വാസത്തെ സെക്രട്ടറി റൂബിയോ ഉയർത്തിക്കാട്ടി. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന കത്തോലിക്കാ വിരുദ്ധ മുൻവിധികളിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസംഗം എന്നതും ശ്രദ്ധേയമാണ്. ലിയോ പതിനാലാമൻ മാർപ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സെക്രട്ടറി റൂബിയോ ഈ പ്രസ്താവന നടത്തിയത്. അമേരിക്കൻ ജനാധിപത്യ പരീക്ഷണങ്ങളിൽ വിശ്വാസത്തിനുള്ള സ്വാധീനം വരും തലമുറകൾക്കും വഴികാട്ടിയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Tags

Share this story

From Around the Web