സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മലയോര ജനതയ്ക്ക് പ്രതീക്ഷ പകരുന്നതാണ് എന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ പ്രസിഡണ്ട്
പരിസ്ഥിതി ലോല പ്രദേശ പരിധി നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മലയോര ജനതയ്ക്ക് പ്രതീക്ഷ പകരുന്നതാണ് എന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ പ്രസിഡണ്ട് ജോര്‍ജ് കോയിക്കല്‍ വിലയിരുത്തി. പരിസ്ഥിതി ലോല പ്രദേശം സംരക്ഷിക്കുന്നതോടൊപ്പം മലയോരത്ത് അധിവസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും വിധം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും സമീപനങ്ങളും സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനെ കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി അഭിനന്ദിച്ചു.
എന്നാല്‍ തുടര്‍നടപടി ക്രമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ എസ് എ പ്രദേശത്തെ വന വിസ്തൃതി സംബന്ധിച്ച കണക്കിലെ തെറ്റ് അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കേരളത്തിന്റെ മൊത്തം വനവിസ്തൃതിയാണ് പരിസ്ഥിതി ലോല നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ 131 വില്ലേജുകളിലെ വന വിസ്തൃതി 7595. 6 7 ച. കിലോമീറ്റര്‍ മാത്രമാണ്.
റവന്യൂ വില്ലേജുകള്‍ അടിസ്ഥാനമാക്കി ഇഎസ്എ പരിധി നിര്‍ണയം നടത്തരുത്. ഇ എസ് എ പരിധിയില്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശങ്ങളുടെ ജിയോ കോഡിനേഷന്‍ മാപ്പ് അടിയന്തരമായി തയ്യാറാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണം. പ്രാദേശിക ഭാഷയില്‍ കരടു വിജ്ഞാപനം ലഭ്യമാക്കുവാന്‍ വൈകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുവാനുള്ള സമയപരിധി വര്‍ദ്ധിപ്പിക്കണം.
ഇക്കാര്യങ്ങളില്‍ എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് യുദ്ധകാല അടിസ്ഥാനത്തില്‍ ക്രമീകരണങ്ങള്‍ ചെയ്യണം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നിര്‍ദിഷ്ട ഇ എസ് എ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ അധിവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രത്യക്ഷ സമരപരിപാടികളുടെ വെളിച്ചത്തില്‍ കേരളം ഭരിച്ചിരുന്ന വിവിധ സര്‍ക്കാരുകള്‍ കേന്ദ്ര ഗവണ്‍മെന്റിനു മുമ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും തെല്ലും പരിഗണിക്കാതെ വീണ്ടും ഒരു കരട് വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തില്‍ തുടര്‍നടപടികളിലെ ജാഗ്രത വളരെ അനിവാര്യമാണ് എന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. ടലല ഹലൈ