കോർപ്പസ് ക്രിസ്റ്റി ദിനത്തിൽ വിശ്വാസത്തിന്റെ ഉജ്വല പ്രകടനവുമായി ഓസ്ട്രേലിയയിലെ കത്തോലിക്കാ സമൂഹം ഒത്തുചേർന്നു

 
Corpus

കോർപ്പസ് ക്രിസ്റ്റി ദിനത്തിൽ വിശ്വാസത്തിന്റെ ഉജ്വല പ്രകടനവുമായി ഓസ്ട്രേലിയയിലെ കത്തോലിക്കാ സമൂഹം ഒത്തുചേർന്നു.

മെൽബൺ അതിരൂപത സംഘടിപ്പിച്ച വാർഷിക കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണം ചരിത്രമായി.

"നഗരത്തിലേക്ക് ക്രിസ്തുവിന്റെ പ്രകാശം പങ്കുവെക്കുക" എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു.

സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം നഗരമധ്യത്തിലൂടെ നീങ്ങി ഫെഡറേഷൻ സ്ക്വയറിൽ നടന്ന ബെനഡിക്ഷനോടെയാണ് സമാപിച്ചത്.

അതുപോലെ, ബ്രിസ്ബേനിൽ ജൂൺ ഏഴിന് നടന്ന "വോക്ക് വിത്ത് ജീസസ്" (Walk with Jesus) പ്രദക്ഷിണത്തിൽ അയ്യായിരത്തിലധികം പേർ അണിനിരന്നു.

സെന്റ് സ്റ്റീഫൻ കത്തീഡ്രലിൽ നിന്ന് ആരംഭിച്ച ഈ മഹാപ്രദക്ഷിണം വിശ്വാസികളുടെ ആത്മീയ ചൈതന്യം വെളിപ്പെടുത്തുന്നതായിരുന്നു.

കെയിൻസിലും സെന്റ് മോണിക്കസ് കത്തീഡ്രലിനെ കേന്ദ്രീകരിച്ച് കോർപ്പസ് ക്രിസ്റ്റി ആഘോഷങ്ങൾ ഭക്തിപൂർവ്വം നടന്നു.

Tags

Share this story

From Around the Web