കത്തോലിക്കാസഭയുടെ പ്രതിഷേധം ഫലം കണ്ടു. മാര്‍ പുന്നക്കോട്ടിലിനെതിരെ കേസെടുത്തത് പിന്‍വലിക്കും

തിരുവവന്തപുരം: കത്തോലിക്കാ സഭയുടെ വിശ്വാസികളുടെയും കടുത്ത പ്രതിഷേധത്തിന് പിന്നാലെ കോതമംഗലം രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കാന്‍ തീരുമാനം. ആലുവ മൂന്നാര്‍ രാജപാത തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ പേരിലെടുത്ത കേസ് പിന്‍വലിക്കാനാണ് തീരുമാനം.
നിയമമന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സമരം ചെയ്ത ജന പ്രതിനിധികള്‍ക്ക് എതിരെയും കേസെടുക്കില്ല.
നേരത്തെ മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കാട്ടിലിനെതിരെ കേസ് കേസ് എടുത്തതിനെതിരെ പരസ്യ പ്രതിഷേധവുമായി കോതമംഗലം രൂപത രംഗത്ത് എത്തിയിരുന്നു. പല തവണ പരസ്യമായ സമരത്തിലേക്കും കോതമംഗലം രൂപത കടന്നിരുന്നു.
വിധിധ രാഷ്ട്രീയ കക്ഷികളും സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈസ്റ്ററിന് ശേഷം സഭ പ്രതിഷേധം കടിപ്പിക്കും എന്ന പശ്ചാത്തലത്തിലാണ് പ്രശ്നത്തില്‍ നിയമ മന്ത്രി ഇടപെട്ടത്. ആലുവ മൂന്നാര്‍ രാജപാതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടും നല്‍കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.