ഷോണ്‍ ജോര്‍ജിനും പിസി ജോര്‍ജിനും കൊട്ടാനുള്ള ചെണ്ടയല്ല കത്തോലിക്കാ സഭ. സഭാ അധ്യക്ഷന്‍മാരെ വിരട്ടാന്‍ ജോര്‍ജും മകനും നോക്കേണ്ടെന്ന് ക്രൈസ്തവര്‍
കോട്ടയം: തെരഞ്ഞെടുപ്പിന് പിന്നാലെ കത്തോലിക്കാ സഭയുടെ മെക്കിട്ടുകയറി ക്രൈസ്തവ സംരക്ഷകരായി ബി.ജെ.പിയില്‍ അവതരിച്ച് പി.സി. ജോര്‍ജും മകനും.
ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപങ്ങളില്‍ ക്രൈസ്തവര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു.
മകന്‍ ഷോണ്‍ ജോര്‍ജ് സഭയ്ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍, തിരിച്ചും അതേ നിലപാടെടുക്കേണ്ടി വരുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയതെങ്കില്‍ പിതാവ് പി.സി. ജോര്‍ജ് ഒരു പടികൂടി കടന്നത് മൂന്നാംകിട തെരുവു ഗുണ്ടകളുടെ സംസാരമാണ് ഇന്നു നടത്തിയത്.
കത്തോലിക്കാ സഭയുടെ മാനേജ്‌മെന്റ നടത്തുന്ന ദീപികയെ തന്തയ്ക്കു പിറക്കാത്തവര്‍ നടത്തുന്ന പത്രമെന്നും ജോര്‍ജ് അധിക്ഷേപിക്കുന്നു.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളില്‍ എല്ലാം വിളിച്ചു യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞു. സഭയ്ക്കു ഗുണം കിട്ടിയത് എന്നെക്കൊണ്ടു മാത്രമാണ്. എന്നിട്ടാണ് ഈ വൃത്തികെട്ട പണി ചെയ്യുന്നത്. നാണംകെട്ടവന്‍മാര്‍.
ബോധവും വിവരവും വേണ്ടേ ഇവനൊക്കെ. വിദേശത്തു നിന്നു പണം മേടിക്കാം. അപ്പോ അതിന്റെ കണക്ക് കൊടുത്താല്‍ എന്താ കുഴപ്പം.
എന്നിട്ടും കത്തോലിക്കാ സഭയാണെല്ലോ എന്നു കരുതി അമിത് ഷാ ഇടപെട്ട് സഭയുടെ പ്രതിനിധിയോട് പറഞ്ഞു ഒരു ഉപദ്രവവും ഉണ്ടാകില്ല. ഏതു കണക്കു തന്നാലും അംഗീകരിച്ചേക്കാം എന്നു അറിയിച്ചിരുന്നു.
ദീപിക ഒരു പത്രമാണോ, അത് വായിക്കുന്നവന് വട്ടാണ്. ഇത്രയും നാണം കെട്ട ഒരു പത്രമുണ്ടോ. അത്രയ്ക്കു തന്തയ്ക്കു പിറക്കാത്തവന്‍മാരാണു ദീപിക നടത്തുന്നതെന്നും പി.സി. ജോര്‍ജ് അധിക്ഷേപിച്ചു.
ഫലം വരട്ടെ സഭകളെ ഒക്കെ കാണിച്ചുതരാമെന്ന മട്ടില്‍ ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപങ്ങളില്‍ ക്രൈസ്തവര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു.
കേന്ദ്ര സര്‍ക്കാരിനെ കാട്ടി സഭകളെ പേടിപ്പിക്കാന്‍ പിതാവും മകനും ഈ വഴി വരേണ്ടെന്നു ക്രൈസ്‌വര്‍ പറയുന്നു. ഇരുവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല കത്തോലിക്കാ സഭയെന്നു ബി.ജെ.പി മനോഭാവം ഉള്ള ക്രൈസ്തവര്‍ പോലും പറയുന്നു.
ആത്മീയ സംഘടനാ നേതാക്കളും ഇരുവരുടെയും അധിക്ഷേപത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രചാരണ കാലത്തും എഫ്.സി.ആര്‍എ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തിയ സഭാ നേതാക്കന്മാരെ ജോര്‍ജ് അധിക്ഷേപിച്ചിരുന്നു.
കുറച്ചു പിതാക്കന്മാര്‍ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബി.ജെ.പിയുടെ മാന്യതകൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ടുനടക്കുന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
ഇത് തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ബി.ജെ.പിക്കെതിരായി പ്രതിഫലിച്ചു എന്നാണു വിലയിരുത്തലുകള്‍. ഇതേ തുടര്‍ന്നാണു ജോര്‍ജും മകനും സഭാ നേതാക്കളെ അധിക്ഷേപിച്ചു രംഗത്തു വരുന്നതെന്നും ക്രൈസ്തവര്‍ പറയുന്നു.
ഇരുവര്‍ക്കും പുറമേ സഭയുടെ ഉന്നത പദവിയില്‍ ഇരിക്കുന്ന ഷെവലിയാര്‍ വി.സി സെബാസ്റ്റ്യന്‍ ക്രൈസ്തവ സഭാ നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ മണ്ടത്തെരമെന്നു പറഞ്ഞുകൊണ്ട് പി.സി. ജോര്‍ജിനു വേണ്ടി സമുദായ അംഗങ്ങള്‍ക്കിടയില്‍ വോട്ടഭ്യര്‍ഥന നടത്തിയിരുന്നു.
സഭാ നേതൃത്വത്തെ തള്ളി പറഞ്ഞ വി.സി. സെബാസ്റ്റ്യനെ പദവികളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യമാണു വിശ്വാസികള്‍ ഉന്നയിക്കുന്നത്.
എഫ്.സി.ആര്‍.എ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ അവസാന ശ്രമം ബി.ജെ.പി നടത്തുന്നതിനിടയിലാണ് ജോര്‍ജും മകനും നേതൃത്വത്തെ വെട്ടിലാക്കുന്നത്.
ആശങ്ക പരിഹരിക്കാന്‍ ഡല്‍ഹിയില്‍ ക്രൈസ്തവസഭാ നേതൃത്വവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തുമെന്ന ഉറപ്പാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം സഭകള്‍ക്കു നല്‍കിയിരുന്നു.
എന്നാല്‍, ഷോണിന്റെയും ജോര്‍ജിന്റെയും ഭീഷണി കൂടി വന്നതോടെ ക്രൈസ്തവ സഭകള്‍ അനുനയ നീക്കങ്ങള്‍ക്കു തയാറകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.