മഹാരാഷ്ട്രയിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി കത്തോലിക്കാ സഭ. ഓഗസ്റ്റ് 28-നാണ് നിയമം പ്രാബല്യത്തില്‍ വന്നത്
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയ പുതിയ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ (മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട്) കോടതിയെ സമീപിക്കാന്‍ കത്തോലിക്കാ സഭയും വിവിധ മനുഷ്യാവകാശ സംഘടനകളും ഒരുങ്ങുന്നു. ഓഗസ്റ്റ് 28-നാണ് സംസ്ഥാനത്ത് വിവാദപരമായ ഈ നിയമം പ്രാബല്യത്തില്‍ വന്നത്.
ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് പുതിയ നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് സഭയും സിവില്‍ സൊസൈറ്റി സംഘടനകളും നിയമനടപടികള്‍ക്ക് തയ്യാറെടുക്കുന്നത്. നിയമം പ്രാബല്യത്തിലായതോടെ, പ്രാര്‍ഥനയിലൂടെയും നിയമവഴിയിലൂടെയും ഇതിനെ പ്രതിരോധിക്കാനാണ് സഭയുടെ തീരുമാനം. നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഏലിയാസ് ഗോണ്‍സാല്‍വസ് തന്റെ അതിരൂപതയില്‍ ഉള്ള എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ഥന ചൊല്ലാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷയുണ്ടെന്നും അടുത്ത നടപടി കോടതിയെ സമീപിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ 19, 21, 25 എന്നീ വകുപ്പുകള്‍ നല്‍കുന്ന മതസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും നിയമം ഹനിക്കുന്നുവെന്ന് വെസ്റ്റേണ്‍ റീജിയന്‍ ബിഷപ്പ്‌സ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിഗത വിശ്വാസം, വിവാഹം, വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ സര്‍ക്കാരിന്റെ അനാവശ്യ നിരീക്ഷണത്തിന് നിയമം വഴിതുറക്കുന്നുവെന്ന് ബോംബെയിലെ കത്തോലിക്കാ സമൂഹവും ചൂണ്ടിക്കാട്ടി.
ടവമൃല വേശ:െ