ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍ സഹായഹസ്തവുമായി കത്തോലിക്ക സഭ.  വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു

 
indoneshia

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഫ്‌ലോറെസ് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ സഹായഹസ്തവുമായി കത്തോലിക്ക സഭ. 

കത്തോലിക്ക സഭയും കാരിത്താസ് ഇന്തോനേഷ്യയും ചേര്‍ന്ന് 'വണ്‍ ചര്‍ച്ച്, വണ്‍ റെസ്‌പോണ്‍സ്' എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്.

 താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മ്മിക്കുകയും കുടിവെള്ളവും ഭക്ഷണവും ശുചിത്വ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

 വൈദ്യുതി തടസ്സവും ആശയവിനിമയ സൗകര്യങ്ങളുടെ അഭാവവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ടെങ്കിലും സഭയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുകയാണ്.

ഫ്‌ലോറെസ് ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. തൊള്ളായിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 
ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച റുട്ടെങ് രൂപതയുടെ മെത്രാന്‍ സിപ്രിയാനസ് ഹോര്‍മാറ്റ് വലിയ വേദനയുടെ ഈ നിമിഷത്തിലും ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ ഇന്തോനേഷ്യന്‍ ജനതയ്ക്ക് സാധിക്കുമെന്നും, ഭൂകമ്പത്തിന്റെ ഇരുളില്‍ ദൈവം തീര്‍ച്ചയായും ഒരു പുതിയ പ്രഭാതം കൊണ്ടുവരുമെന്നും പറഞ്ഞു.

ഭൂകമ്പത്തില്‍ റുട്ടെങ്ങിലെ കത്തീഡ്രല്‍ ഉള്‍പ്പെടെ അന്‍പതിലധികം പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഐമേരെയിലെ ഒരു പള്ളി പൂര്‍ണ്ണമായി തകരുകയും ചെയ്തു. 

ശനിയാഴ്ചയുണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഫ്‌ലോറസിലെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുന്നതിനിടെ പുതിയ പുതിയ ഭൂകമ്പം ഉണ്ടായി. 

ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 53 ആയി ഉയര്‍ന്നിരിക്കുകയാണ്.


 

Tags

Share this story

From Around the Web