ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും നയിക്കുന്ന കാര്‍ലോ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു

 
Papa

തൃശൂര്‍: ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും കാഴ്ചക്കാരെ നയിക്കുന്ന കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. തൃശൂര്‍, തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ ഫിയാത്ത് മിഷന്‍ സംഘടിപ്പിച്ചിരി ക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷനോട് (ജിജിഎം) അനുബന്ധിച്ചാണ് എക്‌സിബിഷന്‍ ഒരുക്കിയിരിക്കുന്നത്. 

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സംഭവിച്ച, തിരുസഭ അംഗീകരിച്ചിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണ ബോധ്യത്തിലേക്കാണ് കാഴ്ചക്കാരെ എത്തിക്കുന്നത്. വര്‍ഷങ്ങളോളം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ജീവിച്ച വിശുദ്ധരുടെ ലഘുചരിത്രം ഏറെ ആകര്‍ഷകരമായി ചിത്രീകരിച്ചിരിക്കുന്നു. 

വിശുദ്ധ കുര്‍ബാനയ്ക്ക് ബലിപീഠത്തിലും ദേവാലയത്തിനകത്തും ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കള്‍, വൈദികര്‍ ധരിക്കുന്ന തിരുവസ്ത്രങ്ങള്‍, അവയുടെ സവിശേഷ നാമങ്ങള്‍, ദേവാലയത്തിലെ വിവിധ സ്ഥലങ്ങളുടെ സവിശേഷതകള്‍, അവയുടെ പ്രതീകാത്മക അര്‍ത്ഥങ്ങള്‍, അള്‍ത്താരയില്‍ ഉപയോഗിക്കുന്ന വിവിധ ഗ്രന്ഥങ്ങള്‍ എന്നു തുടങ്ങി വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ആര്‍ക്കും ചുരുങ്ങിയ സമയംകൊണ്ട് വളരെയേറെ കാര്യങ്ങള്‍ മന സിലാക്കാന്‍ സഹായിക്കുന്ന തരത്തിലാണ് എക്‌സിബിഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

 ഒപ്പം, ദിവ്യകാരുണ്യ ആരാധനയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയില്‍ അനുസ്മ രിക്കുന്ന തിരുപ്പിറവി മുതലുള്ള വിവിധ സംഭവങ്ങള്‍ ത്രിമാന നിശ്ചല ദൃശ്യങ്ങളായി അവതരിപ്പിച്ചി രിക്കുന്നത് ആരെയും ആകര്‍ഷിക്കും.  സ്റ്റാളില്‍ എത്തുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും മുഖഭാവങ്ങള്‍ അതു വിളിച്ചുപറയുന്നുണ്ട്. 

അന്ത്യ അത്താഴരംഗം ജീവന്‍ തുടിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മതബോധന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ എക്‌സിബിഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏപ്രില്‍ 19 വരെ കാര്‍ലോ എക്‌സിബിഷന്‍ ജെറുസലെം ധ്യാനകേന്ദ്രത്തിലുണ്ടാകും.

Tags

Share this story

From Around the Web