മോട്ടോർ ബൈക്കിന് പിന്നിൽ കാർ ഇടിച്ചു; ബൈക്ക് യാത്രികന്റെ കൈപ്പത്തിയിലൂടെ കാർ കയറിയിറങ്ങി
Oct 16, 2026, 14:16 IST
വൈപ്പിൻ: മോട്ടോർ ബൈക്കിന്റെ പിന്നിൽ കാർ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന്റെ കൈപ്പത്തിയിലൂടെ കാർ കയറിയിറങ്ങി.
കൊടുങ്ങല്ലൂർ മേത്തല തോപ്പിൽ വീട്ടിൽ തോപ്പിൽ വീട്ടിൽ മുഹമ്മദ് ആദിലി(26)നാണ് പരിക്കേറ്റത്.
വിരലുകൾക്ക് ഗുരുതര പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി 9.30ന് വൈപ്പിൻ സംസ്ഥാനപാതയിൽ മാലിപ്പുറം പാൽ ഡയറിക്ക് മുന്നിൽ വച്ചായിരുന്നു അപകടം.സംഭവത്തിൽ പോലീസ് കേസ് എടുത്തു.