ആത്മീയതയും പരമ്പരാഗത കരകൗശലവിദ്യയും സമന്വയിച്ചപ്പോൾ കാനറി ദ്വീപുകളിൽ പിറന്നത് ചരിത്രപ്രധാനമായ ഒരു അപൂർവ്വ ഉപഹാരം

 
Leo papa

ആത്മീയതയും പരമ്പരാഗത കരകൗശലവിദ്യയും സമന്വയിച്ചപ്പോൾ കാനറി ദ്വീപുകളിൽ പിറന്നത് ചരിത്രപ്രധാനമായ ഒരു അപൂർവ്വ ഉപഹാരം.

കാനറി ദ്വീപ് സർക്കാരിന്റെ പ്രത്യേക അഭ്യർഥനപ്രകാരം, ടൗൺ ഓഫ് ഇൻജെനിയോയിലെ ലേസ് മേക്കേഴ്സ് അസോസിയേഷൻ അംഗങ്ങൾ ഒത്തുചേർന്ന് ലിയോ പതിനാലാമൻ പാപ്പയ്ക്കായി തുന്നിയെടുത്ത തിരുവസ്ത്രങ്ങളും അൾത്താര വിരിയുമാണ് ഇപ്പോൾ ലോകശ്രദ്ധ ആകർഷിക്കുന്നത്.

എട്ട് ലേസ് നിർമ്മാതാക്കളും രണ്ട് തയ്യൽക്കാരും ചേർന്ന് കഴിഞ്ഞ മാർച്ച് മാസം മുതൽ 1,400-ലധികം മണിക്കൂറുകൾ നീണ്ട അധ്വാനത്തിലൂടെയാണ് ഈ വസ്ത്രങ്ങൾ പൂർത്തിയാക്കിയത്.

വെള്ളത്തുണിയിൽ വെള്ള നൂൽകൊണ്ടുതന്നെ തുന്നിയ ഈ വസ്ത്രങ്ങളിൽ കാനറി ദ്വീപുകളുടെ വിശ്വാസവും ചരിത്രവും ഒരുപോലെ ജ്വലിച്ചു നിൽക്കുന്നുണ്ട്.

Tags

Share this story

From Around the Web