വിശുദ്ധിയിലേക്കുള്ള വിളി

 
HEAVEN


'തന്റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്ഥാപനത്തിനു മുമ്പു തന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു' (എഫേസോസ് 1:4).


പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് കീഴില്‍, ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സൃഷ്ടി മുഖാന്തരം, മനുഷ്യനിലെ ദൈവത്തിന്റെ പരിപൂര്‍ണ്ണമായ പ്രതിഫലനമാണ് വിശുദ്ധിയെന്ന് പറയുന്നത്. മനുഷ്യാത്മാവിലെ ദൈവത്തിന്റെ രഹസ്യമാണ് വിശുദ്ധി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മനുഷ്യന്റെ ഭൂമിയിലെ നിയോഗത്തിന്റെയും അവന്റെ നിത്യനായ പിതാവിന്റെ രാജ്യത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന്റേയും സമ്പൂര്‍ണ്ണ സാക്ഷാത്ക്കാരമാണ് വിശുദ്ധി. വളരെ വലിയ ചുമതലാബോധത്തോടു കൂടിയാണ് സഭ വിശുദ്ധിയെ പറ്റി പ്രഘോഷിക്കുന്നത്, കാരണം, ഇതാണ് സഭയുടെ ഏറ്റവും മഹത്തായ സമ്പത്ത്. ജീവിച്ചിരിക്കുന്ന സകല ദൈവജനങ്ങളും, വരും തലമുറകളും, വിശുദ്ധിയുടെ മാതൃകകളായി മാറേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ക്രാക്കോ, 22.3.64)

Tags

Share this story

From Around the Web