ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി, 17 വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും. എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയര്‍ ബസില്‍ തിരിച്ചു മടങ്ങി

 
BRITISH AIRWAYS


തിരുവനന്തപുരം:തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 മടങ്ങി.

 22 ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയര്‍ ബസില്‍ തിരിച്ചു മടങ്ങി. 17 പേരുടെ വിദഗ്ധ സംഘമാണ് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. 

യുദ്ധ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കില്ലെങ്കില്‍, വിമാനം അഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാര്‍ഗോ വിമാനത്തില്‍ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകാനാണ് നീക്കം. അതിന് കഴിഞ്ഞില്ലെങ്കില്‍ ചരക്കു വിമാനത്തില്‍ കൊണ്ടുപോകുന്നതടക്കം ആലോചിക്കും.


 

Tags

Share this story

From Around the Web