കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴ് ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി.കൊതുമുക്ക് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

 
BILAL

 
കൊല്ലം: കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് കളിക്കാന്‍ പോയതാണ് കുട്ടി. കാണാതായതോടെ പിതാവ് നൗഷാദ് നടത്തിയ തിരച്ചിലില്‍ കന്നേറ്റി കായലിന്റെ കരയില്‍ നിന്ന് കുട്ടിയുടെ സൈക്കിളും ജഴ്‌സിയും കണ്ടെത്തിയിരുന്നു.
ബിലാല്‍ കായലിനടുത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തുടര്‍ന്ന് കായല്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു.

Tags

Share this story

From Around the Web