കള്ളക്കടല്‍ പ്രതിഭാസം;
കേരള തീരത്ത് ജാഗ്രത നിര്‍ദേശം
 

 
766

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 27നു രാത്രി 11.30 വരെയാണ് കടലാക്രമണത്തിനു സാധ്യത. ഇതേത്തുടര്‍ന്ന് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), കണ്ണൂര്‍, കാസര്‍ഗോഡ് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളിലാണ് കടലാക്രമണ സാധ്യത.
 

Tags

Share this story

From Around the Web