വെട്ടിലായിട്ടും ജോര്‍ജിനെയും ഷോണിനെയും തള്ളാതെ ബി.ജെ.പി നേതൃത്വം. ബി.ജെ.പി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ജോര്‍ജും ഷോണും അധിക്ഷേപം നടത്തിയതെന്നു ക്രൈസ്തവര്‍

 
Pc george

വെട്ടിലായിട്ടും ജോര്‍ജിനെയും ഷോണിനെയും തള്ളാതെ ബി.ജെ.പി നേതൃത്വം.
ബി.ജെ.പിക്കെതിരെ ക്രൈസ്തവര്‍ക്കിടയില്‍ അമര്‍ഷം ശക്തമാകുന്നു.
ബി.ജെ.പി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ജോര്‍ജും ഷോണും അധിക്ഷേപം നടത്തിയതെന്നു ക്രൈസ്തവര്‍!.

കോട്ടയം: വെട്ടിലായിട്ടും ജോര്‍ജിനെയും ഷോണിനെയും തള്ളാതെ ബി.ജെ.പി നേതൃത്വം. ബി.ജെ.പിക്കെതിരെ ക്രൈസ്തവര്‍ക്കിടയില്‍ അമര്‍ഷം ശക്തമാകുന്നു. ബി.ജെ.പി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ജോര്‍ജും ഷോണും അധിക്ഷേപം നടത്തിയതെന്നു ക്രൈസ്തവർ സംശയിക്കുന്നു. വിവാദങ്ങൾ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വത്തിന്റെ മൗനമാണു ക്രൈസ്തവരെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇക്കുറി ക്രൈസ്തവര്‍ അകമഴിഞ്ഞു തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. സഭയുടെ പിന്തുണയോടെയാണു ഷോണ്‍ പാലായില്‍ സ്ഥാനാര്‍ഥിയായതെന്ന പ്രചാരണം മണ്ഡലത്തില്‍ സജീവമായിരുന്നു. ബി.ജെ.പി തന്നെയാണ് ഇത്തരമൊരു അഭ്യൂഹം പരത്തിയത്.

എന്നാല്‍, പ്രചാരണ കാലത്താണ് എഫ്.സി.ആര്‍.എ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കേരളത്തിലെ എം.പിമാര്‍ നാട്ടില്‍ പ്രചാരണത്തിലായ തക്കം നോക്കിയായിരുന്നു ബിൽ അവതരണം. ഇതോടെ ക്രൈസ്തവര്‍ക്കു ബി.ജെ.പിയില്‍ ഉള്ള നഷ്ടപ്പെട്ടു. സഭകള്‍ ആശങ്ക അറിയിച്ചപ്പോള്‍ അമിത് ഷാ കത്തോലിക്കാ സഭ പ്രതിനിധിയോട് ഏതു ബില്ലും നിങ്ങള്‍ തന്നോളൂ ഞങ്ങള്‍ അംഗീകരിച്ചോളാം എന്നു പറഞ്ഞുവെന്നാണു പി.സി. ജോര്‍ജ് അവകാശപ്പെട്ടത്.

എന്നാല്‍, എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുള്ള മറ്റൊരു മാരകായുധമായാണു സഭകള്‍ കാണുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ക്രൈസ്തവര്‍ വോട്ട് ചെയ്തില്ലെന്ന ആശങ്ക ശക്തമാണ്. ഇതോടെയാണു പി.സി. ജോര്‍ജും മകനും സഭാ അധ്യക്ഷന്മാര്‍ക്കെതിരെ രംഗത്തു വന്നതെന്നാണ് ഉയരുന്ന ആക്ഷേപം. പുതിയ സാഹചര്യങ്ങള്‍ എഫ്.സി.ആര്‍.എ ഭേദഗതി ബില്ലില്‍ കേന്ദ്ര സര്‍ക്കാരും ക്രൈസ്തവ സഭകളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളെ ബാധിക്കുന്നതാണ്.

Tags

Share this story

From Around the Web