അനുനയ നീക്കവുമായി ബിജെപി. ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ് ചന്ദ്രശേഖര്‍

 
RAJIV CHANDRSEHAKAR


തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനെ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ക്രൈസ്തവര്‍ക്കെതിരായ അതിക്രമത്തില്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച. ദേവലോകം അരമനയിലായിരുന്നു കൂടിക്കാഴ്ച.


ആര്‍എസ്എസിന്റെ പോഷക സംഘടനകള്‍ ആയ ബജരംഗ് തള്ളും വിഎച്ച്പിയും മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു. മതഭ്രാന്തന്മാരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കാണ് ഉത്തരവാദിത്വമെന്നും കാതോലിക്ക ബാവ പറഞ്ഞിരുന്നു. 


കന്യാസ്ത്രീകള്‍ കഴിഞ്ഞപ്പോള്‍ വൈദികരായി. പള്ളിക്കകത്ത് കയറാനും അധികം താമസമില്ല. പള്ളിക്കുള്ളിലെ ആരാധനയ്ക്ക് നേരെയായിരിക്കും ഇനിയുള്ള ആക്രമണം ഉണ്ടാവുകയെന്നും കാതോലിക ബാവ പറഞ്ഞു.


ഏതു മതത്തിലും മതഭ്രാന്തന്മാര്‍ ഉണ്ടാകും. അവരുടെ അറിവില്ലായ്മയെ കുറിച്ച് വിലപിക്കുക അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. ഭരണകൂടം ഇവര്‍ക്ക് ഒത്താശ ചെയ്യുന്നു ഓശാന പാടുന്നു. അത്തരം ഭരണകൂടം ഉള്ളപ്പോള്‍ ന്യൂനപക്ഷങ്ങള്‍ തമസ്‌കരിക്കപ്പെടും. 


മതഭ്രാന്തന്മാരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കാണ് ഉത്തരവാദിത്വം. ഇവിടുത്തെ ക്രിസ്ത്യാനികള്‍ ഇവിടെ ജനിച്ചുവളര്‍ന്ന രാജ്യത്തെ പൗരന്മാരാണ്. ഇവിടെ ഉള്ളവര്‍ ഇന്ത്യന്‍ ഒര്‍ജിന്‍ ആണ്. മുസ്ലിംങ്ങളും അങ്ങനെയാണ്.


 അവര്‍ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് കാതോലിക്ക ബാവ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ നീക്കവുമയി രാജീവ് ചന്ദ്രശേഖര്‍ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനെ കാണാനെത്തിയത്.

Tags

Share this story

From Around the Web