തിരുവസ്ത്രത്തിലെ കിളിക്കൂട്! കപ്പൂച്ചിന്‍ വൈദികന്റെ സന്യാസവസ്ത്രത്തില്‍ കൂടുകൂട്ടി ബുള്‍ബുള്‍ പക്ഷിയും കുഞ്ഞുങ്ങളും
ഒരു ബുള്‍ബുള്‍ പക്ഷി, പുതിയ ജീവിതത്തിന് തുടക്കംകുറിക്കാന്‍ തിരഞ്ഞെടുത്തത് തികച്ചും അപ്രതീക്ഷിതമായൊരു അഭയകേന്ദ്രമായിരുന്നു ഒരു കപ്പൂച്ചിന്‍ സന്യാസിയുടെ തിരുവസ്ത്രത്തിന്റെ തൊപ്പി.
കോട്ടയം, തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവനിലെ ഫാ. ജിനു മണ്ടിയില്‍ തന്റെ സന്യാസവസ്ത്രം ഉണങ്ങാനിട്ടിരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയപ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത് ആ വസ്ത്രത്തിന്റെ തൊപ്പിക്കുള്ളില്‍ ഒരു ചെറിയ പക്ഷിക്കൂടും, അതില്‍ അമ്മപ്പക്ഷിയുടെ പരിചരണത്തിനായി കാത്തിരിക്കുന്ന ഒരുകൂട്ടം കുഞ്ഞുങ്ങളും!
ദൈവശുശ്രൂഷയ്ക്കായി സമര്‍പ്പിച്ച ആ വസ്ത്രത്തിന്റെ മടക്കുകള്‍ക്കുള്ളില്‍, അമ്മപ്പക്ഷി തിരിച്ചെത്തി കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നത് ആശ്രമത്തിലുള്ള എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാഴ്ചയായി.
എല്ലാ ജീവജാലങ്ങളെയും സഹോദരങ്ങളായി കണ്ടിരുന്ന വിശുദ്ധ ഫ്രാന്‍സിസ്, അവയിലെല്ലാം സ്രഷ്ടാവിന്റെ കൈയൊപ്പ് ദര്‍ശിക്കുകയും പക്ഷികളോടും മൃഗങ്ങളോടുംപോലും വചനം പ്രസംഗിക്കുകയും ചെയ്തിരുന്നു.
ആ ഗുരുവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് ആ കുഞ്ഞുങ്ങള്‍ വളര്‍ന്ന് പറന്നുപോകുന്നതുവരെ ആ വസ്ത്രം അവിടെനിന്നും മാറ്റില്ലെന്നായിരുന്നു ഫാ. ജിനുവിന്റെ തീരുമാനം.
അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ മരണത്തിന്റെ എണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം ഒരു പക്ഷി തന്റെ കുഞ്ഞുങ്ങള്‍ക്ക് തൊട്ടിലാക്കാന്‍ തിരഞ്ഞെടുത്തത് ഫ്രാന്‍സിസ്‌കന്‍ സന്യാസിയുടെ വസ്ത്രമാണെന്നുള്ളത് കൗതുകത്തിനപ്പുറം ചില കാര്യങ്ങള്‍ നമ്മോട് പറയാതെ പറയുന്നുണ്ട്!
ഏതായാലും ഫ്രാന്‍സിസ്‌കന്‍ ചൈതന്യത്തിന് പ്രകൃതി ചാര്‍ത്തിയ കയ്യൊപ്പായി മാറിയിരിക്കുകയാണ് ഈ സന്യാസിയുടെ തിരുവസ്ത്രത്തിലെ കിളിക്കൂട്!