മൂന്ന് മാസമായി ബില്ല് അടച്ചിട്ടില്ല; കാസര്‍ഗോഡ് എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
Jan 17, 2026, 14:41 IST
ബില്ല് അടക്കാതായതോടെ കാസര്‍ഗോഡ് എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി.
ഇതോടെ ഒരാഴ്ചയായി ഓഫീസില്‍ വൈദ്യുതി ഇല്ല. മൂന്ന് മാസമായി ബില്ല് കുടിശ്ശിക വന്നതോടെയാണ് കെ എസ് ഇ ബിയുടെ ഈ നടപടി. പണം ഉടന്‍ അടയ്ക്കുമെന്നാണ് എം വി ഡിയുടെ വിശദീകരണം.
ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാന്‍ ഉണ്ടെന്നാണ് കെ എസ് ഇ ബി പറയുന്നത്. എ ഐ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന എം വി ഡി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് വൈദ്യുതി വിച്ഛേദിച്ചത്.
അതേ സമയം വൈദ്യുതി കണക്ഷന്‍ വിച്ചേധിക്കപ്പെട്ടതിനാല്‍ ഈ ഓഫീസിലെ പ്രവര്‍ത്തനം തത്കാലികമായി തടസപ്പെട്ടതായി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് എംവിഡി പതിപ്പിച്ചിട്ടുണ്ട്.