അമേരിക്കയിലെ അതിസമ്പന്നരുടെ താവളങ്ങൾ; ഏറ്റവും സമ്പന്നമായ 50 നഗരപ്രാന്തങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

 
us

ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട്, മേരിലാൻഡ്, വിർജീനിയ എന്നിവിടങ്ങളിലെ നഗരപ്രാന്തങ്ങളാണ് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളെന്ന് പുതിയ “ജി.ഒ. ബാങ്കിങ് റേറ്റ്സ് റിപ്പോർട്ട്. ഈ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നതും ഈ സംസ്ഥാനങ്ങളാണ്. തുടർച്ചയായ രണ്ടാം വർഷവും ന്യൂയോർക്കിലെ സ്കാർസ്‌ഡെയ്‌ൽ ഒന്നാം സ്ഥാനം നിലനിർത്തി.

ഇവിടെ ഒരു കുടുംബത്തിന്റെ ശരാശരി വാർഷിക വരുമാനം 601,193 ഡോളറാണ്. കൂടാതെ, വീടുകളുടെ മൂല്യം 1.2 മില്യൺ ഡോളറിന് മുകളിലാണ്. തൊട്ടുപിന്നിലുള്ള റൈയിലെ കുടുംബങ്ങളുടെ ശരാശരി വരുമാനം 421,259 ഡോളറും, വീടുകളുടെ മൂല്യം 1.9 മില്യൺ ഡോളറിനടുത്തും വരും.

ന്യൂജേഴ്‌സിയിലെ ടെനാഫ്ലൈ, സമ്മിറ്റ്, വെസ്റ്റ്ഫീൽഡ്, റിഡ്ജ്‌വുഡ് എന്നീ നഗരപ്രാന്തങ്ങളും ആദ്യ 50 സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. കണക്റ്റിക്കട്ടിലെ ഗ്രീൻവിച്ചിൽ വരുമാനം 300,000 ഡോളറിനടുത്തും വീടുകളുടെ മൂല്യം 2.4 മില്യൺ ഡോളറിലധികവുമാണ്.

വാഷിംഗ്ടൺ ഡി.സി.ക്ക് സമീപമുള്ള മക്ലീൻ, പൊട്ടോമാക്, ബെഥെസ്ഡ, വിയന്ന തുടങ്ങിയ പ്രദേശങ്ങളും സമ്പന്ന നഗരപ്രാന്തങ്ങളുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ആഡംബര വസതികൾക്കും പ്രമുഖരായ താമസക്കാർക്കും പേരുകേട്ടവയാണ് ഈ സ്ഥലങ്ങൾ.

സ്കാർസ്‌ഡെയ്‌ൽ, ന്യൂയോർക്ക്, റൈ, ന്യൂയോർക്ക്, വെസ്റ്റ് യൂണിവേഴ്‌സിറ്റി പ്ലേസ്, ടെക്സസ്, ലോസ് ആൾട്ടോസ്, കാലിഫോർണിയ അലാമോ, കാലിഫോർണിയ എന്നിവയാണ് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ അഞ്ച് നഗരപ്രാന്തങ്ങൾ.

യു.എസ്. സെൻസസ് ബ്യൂറോയുടെ വരുമാന വിവരങ്ങളും സില്ലോയുടെ (സിലാലോ) ഭവന മൂല്യ സൂചികയും അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. 5,000-ൽ അധികം വീടുകളുള്ള മെട്രോ പ്രദേശങ്ങളെയാണ് പഠനത്തിനായി പരിഗണിച്ചത്.

Tags

Share this story

From Around the Web