ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ്സ് അസോസിയേഷന്‍ കുടുംബസംഗമം സമാപിച്ചു.ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കണം: ചാക്കോ കെ.തോമസ്
ബെംഗളൂരു: കര്‍ണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ്സ് അസോസിയേഷന്‍ (ബിസിപിഎ) 22-ാമത് വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി.
കൊത്തന്നൂര്‍ കെ. ആര്‍.സി എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് നാളില്‍ നടന്ന സമ്മേളനത്തിന് പാസ്റ്റര്‍ ലാന്‍സണ്‍ പി. മത്തായി അധ്യക്ഷന്‍ ആയിരുന്നു
ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ ക്രിസ്തീയ മൂല്യങ്ങള്‍, സത്യസന്ധത, സാമൂഹിക പ്രതിബദ്ധത എന്നിവ മുറുകെപ്പിടിച്ചു കൊണ്ട് സമൂഹത്തില്‍ പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് ചാക്കോ കെ തോമസ് പറഞ്ഞു.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം, സമൂഹത്തില്‍ ക്രിയാത്മകമായ സ്വാധീനം ചെലുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറി പാസ്റ്റര്‍ ജോസഫ് ജോണ്‍, വൈസ് പ്രസിഡന്റ് ജോമോന്‍ ജോണ്‍, ചമ്പക്കുളം , പബ്ലിഷര്‍ മനീഷ് ഡേവിഡ് എന്നിവരും പ്രസംഗിച്ചു. ഡേവീസ് ഏബ്രഹാം ഗാനശുശ്രൂഷ നിര്‍വഹിച്ചു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെന്‍സണ്‍ ചാക്കോ, സിസ്റ്റര്‍ റൊണ്‍സി ഡേവീസ് എന്നിവരുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികള്‍ നടത്തി.
രക്ഷാധികാരി പാസ്റ്റര്‍ ജോസ് മാത്യു സമാപന സന്ദേശവും അനുഗ്രഹ പ്രാര്‍ഥനയും നടത്തി.
ജോയിന്റ് സെക്രട്ടറി ജോസ് വലിയകാലായില്‍ സ്വാഗതവും ട്രെഷറര്‍ ഡേവീസ് ഏബഹാം നന്ദിയും രേഖപ്പെടുത്തി.
ക്യാപ്ഷന്‍: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ്സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് ചാക്കോ കെ. തോമസ് പ്രസംഗിക്കുന്നു