കുഞ്ഞ് പ്രശ്നമല്ല, സന്ദേശമാണ്; കുടുംബത്തെയും ജീവിതത്തെയും ചേർത്തുപിടിക്കാൻ ഒരു ആഹ്വാനം
THIRTY DAYS FOR LIFE
മനുഷ്യജീവനെ ആദരിക്കുന്ന സമൂഹത്തിനായി
ഫെബ്രുവരി 25 – മാർച്ച് 25
മാർച്ച് 25 — പ്രൊ-ലൈഫ് ദിനം
ഒരു ആഘോഷദിനമല്ല
ഒരു തീരുമാനദിനമാണ്
മനുഷ്യജീവൻ അപകടത്തിൽ ആയിരിക്കുന്നത്
ദാരിദ്ര്യത്തിൽ മാത്രം അല്ല
മനോഭാവത്തിൽ ആണ്
കുഞ്ഞിനെ ഭയപ്പെടുന്ന സംസ്കാരം
അവസാനം മനുഷ്യനെ തന്നെ ഭയപ്പെടും
ഈ 30 ദിവസങ്ങൾ
ഒരു പ്രോഗ്രാം നടത്താൻ അല്ല
ഒരു സംസ്കാരം മാറ്റാൻ ആണ്
---
നമ്മുടെ വിശ്വാസം
മനുഷ്യൻ ഒരു അപകടഫലം അല്ല
ഒരു ദാനം ആണ്
കുഞ്ഞ് ഒരു പ്രശ്നം അല്ല
ഒരു സന്ദേശമാണ്
സ്ത്രീ ഒറ്റയാളല്ല
സമൂഹം അവളുടെ കൂടെയുണ്ട്
രോഗി ഭാരമല്ല
നമ്മുടെ ഉത്തരവാദിത്വമാണ്
വയോധികൻ ഉപേക്ഷിക്കപ്പെട്ടവനല്ല
ചരിത്രത്തിന്റെ ജീവനുള്ള സാക്ഷിയാണ്
---
കുടുംബത്തെ രക്ഷിക്കാം
വിവാഹം വൈകേണ്ട കാര്യമല്ല
ജീവിതം ഒരുമിച്ച് നിർമ്മിക്കുന്ന തീരുമാനം ആണ്
പുരുഷൻ ഏകദേശം 25 വയസ്സിലും
സ്ത്രീ ഏകദേശം 23 വയസ്സിലും
വിവാഹം നടക്കുമ്പോൾ
സ്വാഭാവിക കുടുംബജീവിതം വളരും
പഠനം തുടരാം
ജോലി നേടാം
പക്ഷേ ഒരുമിച്ച്
ശക്തമായ സമൂഹം
ശക്തമായ കുടുംബങ്ങളിൽ നിന്നാണ് ജനിക്കുന്നത്
---
കുഞ്ഞിനെ സ്വാഗതം ചെയ്യാം
ഓരോ കുഞ്ഞും അനുഗ്രഹത്തിന്റെ വഴി ആണ്
ജനനം സന്തോഷവാർത്തയായിരിക്കട്ടെ
കുട്ടികളെ ഒഴിവാക്കുന്ന സംസ്കാരം
ഭാവിയെ ഒഴിവാക്കുന്നു
കുഞ്ഞിന്റെ ചിരിയാണ്
ഒരു രാഷ്ട്രത്തിന്റെ പ്രത്യാശ
---
മനുഷ്യ ഐക്യം
ജാതി ഇല്ല
വർഗ്ഗം ഇല്ല
മത വൈരം ഇല്ല
നാം ഭൂമിയിലെ സഹോദരങ്ങൾ
പ്രൊ-ലൈഫ് ഒരു മത പ്രചാരണം അല്ല
മനുഷ്യ ബോധമാണ്
---
ജീവിതത്തിന്റെ നൈതിക അടിത്തറ
മനുഷ്യനെ രക്ഷിക്കാൻ
മരുന്ന് മാത്രം മതി വരില്ല
മൂല്യങ്ങൾ വേണം
ദൈവബോധം
ജീവന്റെ ആദരം
കുടുംബ വിശ്വസ്തത
സത്യസന്ധത
ശുദ്ധത
കരുണ
ഉത്തരവാദിത്വം
ഇവ ജീവിക്കുമ്പോൾ
സമൂഹം സുഖപ്പെടും
---
നമ്മുടെ പ്രതിജ്ഞ
ഞങ്ങൾ
കുഞ്ഞിനെ സ്വാഗതം ചെയ്യും
സ്ത്രീയെ ഒറ്റയാക്കില്ല
രോഗിയെ ഉപേക്ഷിക്കില്ല
വയോധികനെ മറക്കില്ല
ജീവനെ രക്ഷിക്കും
ജീവനെ ആദരിക്കും
ജീവനെ സംരക്ഷിക്കും
---
10 പദ്ധതികൾ — ആളുകൾ ശ്രദ്ധിക്കും
20 പദ്ധതികൾ — മനസുകൾ മാറും
30 പദ്ധതികൾ — സംസ്കാരം മാറും
സാബു ജോസ്
എറണാകുളം
9446329343