ഏഷ്യന്‍ മെത്രാന്‍ സമിതി സമ്മേളനം ആരംഭിച്ചു. ക്രൈസ്തവര്‍ സമൂഹത്തില്‍ 'പാലങ്ങളും പാലം നിര്‍മിക്കുന്നവരും' ആകാന്‍ ആഹ്വാനം
ന്യൂജേഴ്സി: അര്‍ജന്റീനയ്ക്കെതിരായ ഫിഫ ലോകകപ്പ് ഫൈനലില്‍ സ്പെയിന് വിജയഗോള്‍ നേടിയതിന് പിന്നാലെ, ദൈവത്തിന് നന്ദി പറഞ്ഞ് സ്പാനിഷ് ഫോര്‍വേഡ് ഫെറാന്‍ ടോറസ്.
ലോകകപ്പില്‍ നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ട വന്ന തനിക്ക് ഈ ഗോള്‍ വലിയ ആശ്വാസമായെന്നും അവസാനം ദൈവം ഏറ്റവും അര്‍ഹിക്കുന്നവര്‍ക്കാണ് അനുഗ്രഹങ്ങള്‍ നല്‍കുന്നതെന്നും മത്സരശേഷം ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ടോറസ് പറഞ്ഞു.
അധികസമയത്ത് നേടിയ ഏക ഗോളിലൂടെ സ്പെയിനിനെ ലോകകിരീടത്തിലേക്ക് നയിച്ച ടോറസ്, ഫൈനലിന് മുമ്പും തന്റെ വിശ്വാസത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിരുന്നു. 'എന്റെ കൈവശം ഒരു കുരിശും പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപവുമുണ്ട്.
ഉറച്ച വിശ്വാസം എനിക്ക് വലിയ താങ്ങും കരുത്തുമാണ്. അത് എന്റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.'
കഠിനമായ വിമര്‍ശനങ്ങള്‍ നേരിട്ട ഘട്ടത്തിലും ക്രൂശിതനായ ഈശോയിലും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിലും പ്രത്യാശ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച ടോറസിന്റെ വിജയം സ്പെയിനിന്റെ ലോകകപ്പ് വിജയത്തോടെ വലിയ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.