മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ബാ​ലു​ശേ​രി പൂ​ര​ത്തു​വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഷീ​ദി​നെ​യാ​ണ് കാണാതായിരിക്കുന്നത്

 
police

മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ബാ​ലു​ശേ​രി പൂ​ര​ത്തു​വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഷീ​ദി​നെ​യാ​ണ് കാണാതായിരിക്കുന്നത്. റ​ഷീ​ദ് ത​ച്ചം​പോ​യി​ൽ എ​ന്ന സ്ഥ​ലം​വ​രെ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു

കോ​ഴി​ക്കോ​ട്: മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ബാ​ലു​ശേ​രി പൂ​ര​ത്തു​വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഷീ​ദി​നെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ മ​ക​ളു​മാ​യി ബൈ​ക്കി​ൽ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു റ​ഷീ​ദ്. തു​ട​ർ​ന്ന് മ​ക​ളെ ബാ​ലു​ശേ​രി സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കി. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ബ്ദു​ൾ റ​ഷീ​ദി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി​യു​ള്ള​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ റ​ഷീ​ദ് ത​ച്ചം​പോ​യി​ൽ എ​ന്ന സ്ഥ​ലം​വ​രെ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. എ​ന്നാ​ൽ തു​ട​ർ​ന്ന് ഇ​യാ​ൾ എ​ങ്ങോ​ട്ട് പോ​യി എ​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല.

അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ‌ മൈ​സൂ​രു​വി​ൽ നി​ന്നു​ള്ള അ​വ​സാ​ന ലൊ​ക്കേ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം മൈ​സൂ​രു​വി​ലേ​യ്ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

Tags

Share this story

From Around the Web