കന്യാസ്ത്രീകളുടെ അറസ്റ്റ്. പാര്‍ലമെന്റിന് മുമ്പില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത് ശശി തരൂര്‍ എം.പിയും. അമിത് ഷായുടെ പ്രസംഗത്തിന് ലോക്സഭയില്‍ കൈയ്യടി

ന്യൂഡല്‍ഹി : പാര്‍ട്ടിയുമായുള്ള ഭിന്നത നിലനില്‍ക്കുന്നതിനിടെ ഛത്തീഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ്രപതിഷേധത്തില്‍ പങ്കെടുത്ത് ശശി തരൂര്‍ എം.പി. ഇന്നലെ പാര്‍ലമെന്റിന് മുമ്പില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിന് കൈയ്യടിച്ച തരൂര്‍ പുറത്ത് ബി.ജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നതാണ് അമ്പരപ്പുളവാക്കുന്നത്. വിഷയാധിഷ്ഠിതമായുള്ള തരൂരിന്റെ ്രപവര്‍ത്തികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
രാജ്യത്താകെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ബി.ജെ.പി - സംഘപരിവാര്‍ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് - ലീഗ് എം.പിമാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് തരൂര്‍ പങ്കെടുത്തത്.
പാര്‍ട്ടിയുമായി ചില കാര്യങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും അതെല്ലാം വിഷയാധിഷ്ഠിതമാണെന്ന സന്ദേശമാണ് തരൂര്‍ ഇതിലൂടെ നല്‍കുന്നത്. ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ശശി തരൂരിനെ ഇനി തിരുവനന്തപുരത്ത് തങ്ങള്‍ക്കൊപ്പം ഒരു പരിപാടിയിലും വിളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെ.മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ അദ്ദേഹം മറ്റ് എം.പിമാര്‍ക്കൊപ്പം പങ്കെടുത്തത്.
ഛത്തീഗഡില്‍ നടന്ന അറസ്റ്റ് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലൊന്നും പാര്‍ലമെന്റില്‍ ചോദ്യമുയര്‍ത്താന്‍ എം.പിമാരെ സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. ഇന്ന് കെ.സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും സഭയില്‍ വിഷയം ഉന്നയിച്ചപ്പോഴും അവരെ സംസാരിക്കാന്‍ ഛത്തീഗഡില്‍ നിന്നുള്ള എം.പിമാര്‍ സമ്മതിച്ചില്ല.