കന്യാസ്ത്രീകളുടെ അറസ്റ്റ്. കേരള ബിജെപിക്ക് ഇരട്ടത്താപ്പ്. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുന്ന നിലപാടാണ് ബജ് രംഗ്ദളും അവരെ പിന്തുണക്കുന്നവരും സ്വീകരിക്കുന്നത്: എം. മോനിച്ചന്‍

തൊടുപുഴ :ചത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയില്‍ കേരള ബി ജെ പിക്ക് ഇരട്ടത്താപ്പ് നയമാണെന്ന് കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍ പറഞ്ഞു.
ഹിന്ദുത്വ ഭീകര സംഘടനയായി പ്രവര്‍ത്തിക്കുന്ന ബജ്രംഗ് ദളിനെ നിരോധിക്കുന്ന കാര്യത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണം. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുന്ന നിലപാടാണ് ബജ് രംഗ്ദളും അവരെ പിന്തുണക്കുന്നവരും സ്വീകരിച്ചിരിക്കുന്നതെന്നും എം. മോനിച്ചന്‍ കുറ്റപ്പെടുത്തി.
കേരള യൂത്ത് ഫ്രണ്ട് നേതൃത്വത്തില്‍ കന്യാസ്ത്രീ മാരുടെ ജയില്‍ മോചനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴയില്‍ നടത്തിയ വാമൂടിക്കെട്ടി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവല്‍ അദ്ധക്ഷതവഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി പൊന്നാട്ട്, ബേബിച്ചന്‍ കൊച്ചു കരൂര്‍, ടോമിച്ചന്‍ മുണ്ടുപാലം, ബ്ലസി ഉറുമ്പാട്ട്, ഷാജി അറയ്ക്കല്‍,പി.കെ. സലിം, ജസ്റ്റിന്‍ ചെമ്പകത്തിനാല്‍, റിജോമോന്‍ തോമസ്, സന്തു ടോമി കാടന്‍ങ്കാവില്‍, ജോര്‍ജ്ജ് ജെയിംസ്, അഡ്വ. ജെറിന്‍ കാരിശ്ശേരി, ജെന്‍സ് നിരപ്പേല്‍, ബോബു ആന്റണി,ഷാജി മുതുകുളം, പി.കെ.റഹിം, റോബിന്‍ മുളങ്കൊമ്പില്‍, ആല്‍ബിന്‍ ജേക്കബ്ബ്, ജിബിന്‍ ജോര്‍ജ്ജ്, സജീവന്‍ മണിമല എന്നിവര്‍ പ്രസംഗിച്ചു.