എട്ട് നോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
Aug 29, 2025, 19:58 IST

കോട്ടയം: മണര്‍കാട് ഗ്രാമപഞ്ചായത്തിലെ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ട് നോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ട് വരെയുള്ള തീയതികളില്‍ പള്ളിയുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായി.