മുനമ്പത്തെ റവന്യു അവകാശങ്ങള്‍ താമസക്കാര്‍ക്കു പുനഃസ്ഥാപിച്ചു നല്‍കണമെന്ന് കോട്ടയം അതിരൂപത

 
india 124


കോട്ടയം: മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ അവിടത്തെ ഭൂമിയുടെ റവന്യു അവകാശങ്ങള്‍ താമസക്കാര്‍ക്കു പുനഃസ്ഥാപിച്ചു നല്‍കണമെന്ന് കോട്ടയം അതിരൂപത ജാഗ്രതാ സമിതി. 

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നും 1950ലെ ആധാര പ്രകാരം മുഹമ്മദ് സിദ്ദിഖ് സയ്ദ് എന്നയാള്‍ ഈ ഭൂമി കോഴിക്കോട് ഫാറുഖ് കോളജിന് ഇഷ്ടദാനം നല്‍കിയതാണെന്നും അതിനെ വഖഫായി പ്രഖ്യാപിച്ച കേരള വഖഫ് ബോര്‍ഡിന്റെ നടപടി തെറ്റാണെന്നുമാണ് ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.

വിധിയുടെ പശ്ചാത്തലത്തില്‍ റവന്യൂരേഖകള്‍ ഉള്‍പ്പെടെ തിരികെ നല്‍കി അവരുടെ ഉത്ക്കണ്ഠകളും ആശങ്കകളും നീക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണം. 


ഇതിനെ തടയുന്ന ഒരു സമ്മര്‍ദത്തിനും സര്‍ക്കാര്‍ വഴങ്ങരുത്. മുനമ്പം ജനതയ്ക്കു നീതി നല്‍കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ജാഗ്രതാ സമിതി ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web