സഭയുടെ പ്രേഷിതപ്രവർത്തനം ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്: ലിയോ പതിനാലാമൻ പാപ്പാ
സഭയുടെ പ്രേഷിത പ്രവർത്തനം ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്വമാണെന്നും പ്രേഷിത ദൗത്യത്തിലെ നവീകരണവും പുതുഉണർവും സഭയ്ക്ക് ഇന്നാവശ്യമാണെന്നും ഓർമിപ്പിച്ച് ലിയോ പാപ്പാ. ആഗോള മിഷൻ ഞായറാഴ്ചയുടെ നൂറാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ ഒന്നാം തീയതി തിങ്കളാഴ്ച റോമിൽ വച്ച് നടന്ന പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ വാർഷിക ജനറൽ അസംബ്ലിയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.
ആഗോള മിഷൻ ഞായറാഴ്ചയുടെ നൂറാം വാർഷികം ഈ വർഷം ആഘോഷിക്കുമ്പോൾ, 1926-ൽ പരിശുദ്ധ പിയൂസ് പതിനൊന്നാമൻ പാപ്പാ സമാരംഭിച്ച ഈ ആഗോള ദിനാചരണം, സഭയുടെ പ്രേഷിതശുശ്രൂഷയ്ക്ക് പ്രാർത്ഥനയുടെയും സാമ്പത്തിക പിന്തുണയുടെയും ഒരു പ്രധാന വേദിയായി മാറിയിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു. പ്രത്യേകിച്ച് സുവിശേഷം ആദ്യമായി എത്തുന്ന പ്രദേശങ്ങളിലെയും പുതുസഭാകൂട്ടായ്മകളുടെയും പ്രവർത്തനങ്ങൾക്ക് വിശ്വാസികൾ നൽകുന്ന വിവിധ സംഭാവനകൾ വലിയ സഹായമാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
ആഗോള മിഷൻ ഞായറാഴ്ച നടത്തുന്ന ധനസമാഹരണത്തിലൂടെ വിശ്വാസ പ്രചാരണത്തിനായുള്ള പൊന്തിഫിക്കൽ സൊസൈറ്റി ആയിരത്തിലധികം മിഷൻ പ്രദേശങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും വിവിധ പദ്ധതികൾക്കുള്ള പിന്തുണയും നൽകുന്നുണ്ടെന്ന് പാപ്പാ വ്യക്തമാക്കി. റോമിലെ വിവിധ കലാലയങ്ങളിൽ പഠിക്കുന്ന വൈദികരുടെയും സന്ന്യസ്തരുടെയും പരിശീലനത്തിനും ഈ സഹായം നിർണായകമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
വാഴ്ത്തപ്പെട്ട പൗളോ മന്ന സ്ഥാപിച്ച പൊന്തിഫിക്കൽ മിഷനറി യൂണിയന്റെ നൂറ്റിപ്പത്താം വാർഷികമാണ് ഈ വർഷം ആഘോഷിക്കപ്പെടുന്നതെന്നും, പന്ത്രണ്ടാം പിയൂസ് പാപ്പാ പൊന്തിഫിക്കൽ ആയി പ്രഖ്യാപിക്കുകയും വിശുദ്ധ പോൾ ആറാമൻ പാപ്പാ മറ്റ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ "ആത്മാവ്" എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ഈ സംഘടന മാമ്മോദീസ സ്വീകരിച്ച എല്ലാവരിലും പ്രേഷിത ആത്മീയത വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ പ്രസ്താവിച്ചു.
രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള യുദ്ധങ്ങളും സംഘർഷങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ക്രിസ്തുവിന്റെ സമാധാനസന്ദേശം ലോകത്തിന് എത്തിക്കുന്നതിൽ നാല് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെയും സേവനം വിലമതിക്കാനാവാത്തതാണെന്ന് ലിയോ പാപ്പാ പറഞ്ഞു. വിദ്വേഷവും അക്രമവും ബാധിച്ച പ്രദേശങ്ങളിലെ കുട്ടികൾക്ക് വിശ്വാസത്തിന്റെ വെളിച്ചവും ക്രിസ്തീയ സ്നേഹത്തിന്റെ ആശ്വാസവും എത്തിക്കുന്ന ഹോളി ചൈൽഡ്ഹുഡ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ പാപ്പാ പ്രശംസിച്ചു. അതേസമയം, നവസുവിശേഷവത്കരണ പ്രദേശങ്ങളിലെ തദ്ദേശീയ വൈദികരുടെയും സന്യസ്തരുടെയും രൂപീകരണത്തിന് പിന്തുണ നൽകുന്ന വിശുദ്ധ പത്രോസിന്റെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ സംഭാവനയും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.
അമേരിക്കയിലെ സെന്റ് ലൂയിസിൽ സെപ്റ്റംബർ 24-ന് പ്രശസ്ത സുവിശേഷ പ്രഘോഷകനും റേഡിയോ-ടെലിവിഷൻ പ്രഭാഷകനും പ്രേഷിത പ്രവർത്തനങ്ങളുടെ വക്താവുമായിരുന്ന ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയർത്തപ്പെടുമെന്നു പാപ്പാ അറിയിച്ചു. റേഡിയോ-ടെലിവിഷൻ മാധ്യമങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് സുവിശേഷ സന്ദേശം എത്തിച്ച ഷീൻ, മിഷൻ പ്രവർത്തകർക്കുള്ള വലിയ മാതൃകയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
“ക്രിസ്തുവിൽ ഒന്നായി, ദൗത്യത്തിൽ ഐക്യപ്പെട്ട്" (One in Christ, united in mission) എന്നതാണ് ഈ വർഷത്തെ ആഗോള മിഷൻ ഞായറാഴ്ചയുടെ പ്രമേയം. വിശ്വാസികളുടെ ഐക്യത്തെയും പ്രേഷിത ദൗത്യത്തിലെ കൂട്ടായ ഉത്തരവാദിത്വത്തെയും ഇത് അനുസ്മരിപ്പിക്കുന്നതായി പാപ്പാ പറഞ്ഞു.
രണ്ടാം വത്തിക്കാൻ സുന്നഹദോസിന്റെ പഠനം അനുസരിച്ച് തിരുസഭ സ്വഭാവത്താൽത്തന്നെ പ്രേഷിതയാണെന്നു ഓർമ്മിപ്പിച്ച പാപ്പാ, ഇന്നത്തെ ലോകത്തിന് സൗഖ്യവും പ്രത്യാശയും നൽകുന്ന പ്രേഷിത സഭയായി മാറാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. ഈ പ്രേഷിത ദൗത്യത്തിൽ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ പ്രവർത്തനം അനിവാര്യമാണെന്ന് പറഞ്ഞ പാപ്പാ സന്തോഷത്തോടും പുതുഉണർവോടും കൂടി മിഷനറി യാത്ര തുടരണമെന്നും ഓർമ്മിപ്പിച്ചു. സുവിശേഷവത്കരണ പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും യേശുക്രിസ്തുവിനെ കേന്ദ്രസ്ഥാനത്ത് സ്ഥാപിക്കണമെന്നും, വിശുദ്ധ യോഹന്നാൻ സ്നാപകന്റെ “അവൻ വളരുകയും, ഞാൻ കുറയുകയും വേണമെന്ന” (യോഹന്നാൻ 3:30) വചനത്തെ ജീവിതതത്വമായി സ്വീകരിക്കണമെന്നും പാപ്പാ നിർദേശിച്ചു. സഭയുടെ ദൗത്യം വ്യക്തിഗത പ്രാധാന്യത്തിനല്ല, ക്രിസ്തുവിന്റെ സാക്ഷ്യത്തിനും സുവിശേഷത്തിന്റെ പ്രഘോഷണത്തിനുമാണെന്നു പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.