വെള്ളികുളം സ്വാശ്രയ സംഘത്തിന്റെ വാര്‍ഷിക സമ്മേളനം ഞായറാഴ്ച നടക്കും
വെള്ളികുളം:വെള്ളികുളം സ്വാശ്രയസംഘത്തിന്റെ വാര്‍ഷിക സമ്മേളനം 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വെള്ളികുളം സെന്റ് തോമസ് ഹാളില്‍ നടത്തപ്പെടും.
സ്വാശ്രയ സംഘം പ്രസിഡന്റ് ജെസ്സി ഷാജി ഷാജി ഇഞ്ചയില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തിക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക വേലംകുന്നേല്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാലാ രൂപത പി. എസ് .ഡബ്‌ള്യൂ. എസ്. ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ മുഖ്യപ്രഭാഷണം നടത്തും.
ഫാ.സ്‌കറിയ വേകത്താനം, മദര്‍ സിസ്റ്റര്‍ ജീസാ അടയ്ക്കാപ്പാറ,സോണല്‍ കോര്‍ഡിനേറ്റര്‍ ജെയ്‌സി മൂലേചാലില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഷൈനി ബേബി നടുവത്തേട്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് സ്വാശ്രയസംഘ ഗ്രൂപ്പുകളുടെ കലാപരിപാടികള്‍ .മികച്ച സ്വാശ്രയ സംഘ ഗ്രൂപ്പിനുള്ള അവാര്‍ഡ് സമ്മേളനത്തില്‍ വിതരണം ചെയ്യും.
ജാന്‍സി സെബാസ്റ്റ്യന്‍ കല്ലൂര്‍, ഷൈനി ബേബി നടുവത്തേട്ട്, നിഷാ ഷോബി ചെരുവില്‍ , മഞ്ജു മനോജ് കൊല്ലിയില്‍, ജൂബി രാജേഷ് വേലിക്കകത്ത്, മഞ്ജു മാത്യു തോട്ടപ്പള്ളില്‍,സാലി കുര്യാക്കോസ് പാമ്പാടത്ത്,പ്രീതി ജോയി തുണ്ടത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.