വെള്ളികുളം സ്വാശ്രയ സംഘത്തിന്റെ വാര്‍ഷിക സമ്മേളനം നടത്തപ്പെട്ടു
വെള്ളികുളം: വെള്ളികുളം സ്വാശ്രയസംഘത്തിന്റെ വാര്‍ഷികസമ്മേളനം വെള്ളികുളം സെന്റ് തോമസ് ഹാളില്‍ വച്ച് നടത്തപ്പെട്ടു.
സ്വാശ്രയ സംഘം പ്രസിഡന്റ് ജെസ്സി ഷാജി ഷാജി ഇഞ്ചയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തിക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക വേലംകുന്നേല്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
പാലാ രൂപത പി. എസ് .ഡബ്‌ള്യൂ. എസ്. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് ഇടത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.സ്‌കറിയ വേകത്താനം, മദര്‍ സിസ്റ്റര്‍ ജീസാ അടയ്ക്കാപ്പാറ,സോണല്‍ കോര്‍ഡിനേറ്റര്‍ ജെയ്‌സി മൂലേചാലില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
ഷൈനി ബേബി നടുവത്തേട്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.റീനാ റെജി വയലില്‍ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു.മികച്ച സ്വാശ്രയ സംഘ ഗ്രൂപ്പിനുള്ള അവാര്‍ഡ് എയ്ഞ്ചല്‍ എസ്. എച്ച്. ഗ്രൂപ്പ് കരസ്ഥമാക്കി.മേരി മാതാ എസ്. എച്ച് .ഗ്രൂപ്പ്, മാതാ എസ് എച്ച് ഗ്രൂപ്പ് എന്നീ സ്വാശ്രയസംഘ ഗ്രൂപ്പുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സമ്മേളനത്തില്‍ ലിജി സിബി തേനംമാക്കലിനെ ഭാഗ്യശാലിയായി തെരഞ്ഞെടുത്തു. സ്വാശ്രയസംഘ ഗ്രൂപ്പുകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ജാന്‍സി സെബാസ്റ്റ്യന്‍ കല്ലൂര്‍, നിഷാ ഷോബി ചെരുവില്‍, മഞ്ജു മനോജ് കൊല്ലിയില്‍, മഞ്ജു മാത്യു തോട്ടപ്പള്ളില്‍, സാലി കുര്യാക്കോസ് പാമ്പാടത്ത്, പ്രീതി ജോയി തുണ്ടത്തില്‍, ടെസി ആനക്കല്ലുങ്കല്‍, ഷാന്‍സി ഇരുവേലിക്കുന്നേല്‍, ജോയ്‌സി നെല്ലിയേക്കുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Caption: വെള്ളികുളം സ്വാശ്രയ സംഘത്തിൻ്റെ വാർഷിക സമ്മേളനം തിക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക വേലംകുന്നേൽ ഉദ്ഘാടനം ചെയ്യുന്നു. ഫാ.സ്‌കറിയ വേകത്താനം ഫാ.ഫ്രാൻസിസ് ഇടത്തിനാൽ തുടങ്ങിയവർ സമീപം.