ചിക്കന്‍ കറിയുടെ അളവ് കുറഞ്ഞു; തിരുവനന്തപുരത്ത് ബാര്‍ ജീവനക്കാരനെ തല്ലിച്ചതച്ച രണ്ട് പേര്‍ പിടിയില്‍
തിരുവനന്തപുരം ബൈപാസിന് സമീപമുള്ള ബാറില്‍ ചിക്കന്‍ കറിയുടെ അളവ് കുറഞ്ഞുപോയെന്ന നിസ്സാര കാര്യത്തെച്ചൊല്ലി ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച രണ്ട് യുവാക്കള്‍ പിടിയിലായി.
കോവളം സ്വദേശികളായ ഷാഫി (30), യാസീന്‍ (25) എന്നിവരെയാണ് തിരുവല്ലം പോലീസ് അതിവേഗം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ കറിയുടെ അളവിനെച്ചൊല്ലി ഇവര്‍ ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ ബാര്‍ ജീവനക്കാരന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പിടിയിലായ പ്രതികളില്‍ ഷാഫി എന്നയാള്‍ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്നും പോലീസിന്റെ റൗഡി പട്ടികയിലുള്ളയാളാണെന്നും വ്യക്തമാക്കിയ തിരുവല്ലം പോലീസ് ഇരുവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.