മൂന്ന് പതിറ്റാണ്ടായി മലയോര കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിനുള്ള അറുതിയാണ് വന്യജീവി നിയമ ഭേദഗതിയെന്ന് ജോസ് കെ മാണി

 
jose

കോട്ടയം:മൂന്ന് പതിറ്റാണ്ടായി മലയോര കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിനുള്ള അറുതിയാണ് വന്യജീവി നിയമ ഭേദഗതിയെന്ന് ജോസ് കെ മാണി. 

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ഇടപെടല്‍ ഉണ്ടായി. കര്‍ഷകര്‍ക്കും വനമേഖലയില്‍ താമസിക്കുന്നവര്‍ക്കും വലിയ ആശ്വാസമാണ് ഈ ബില്ലിലൂടെ ലഭിക്കുന്നത്. ഏതൊക്കെ തരത്തില്‍ ഭേദഗതി വേണമെന്ന് മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് അഭിപ്രായം അറിയിച്ചിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.

കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തമാണ് വന്യമൃഗ ശല്യം. ഇപ്പോഴത്തെ നിയമം സങ്കീര്‍ണമാണ്. ഭയാനകമായ നിയമമാണ് കൊണ്ടുവന്നത്. ഭേദഗതിയിലൂടെ വലിയ ആശ്വാസമാണ് ഉണ്ടാകുന്നത്. കേരള കോണ്‍ഗ്രസിന്റെ ഇടപെടല്‍ ശക്തമായിരുന്നു.


ന്യൂനപക്ഷ സംഗമത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഇപ്പോള്‍ നിയമഭേദഗതിയാണ് വിഷയം. മറ്റ് വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.

Tags

Share this story

From Around the Web