ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം കള്ളമാണ്.സര്‍ക്കാരിന്റേത് പ്രതികാര നടപടി.കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നല്‍കുമെന്നും  ഡോ. ഹാരിസ് ഹസന്‍

 
DR


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച നടപടിയില്‍ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ഹസന്‍. 

കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നല്‍കുമെന്നും ഡോ ഹാരിസ് ചിറക്കല്‍ പറഞ്ഞു. ഇത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ്. ഒന്നുകില്‍ റിപ്പോര്‍ട്ട് വ്യാജമാവുമെന്നും അല്ലെങ്കില്‍ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

റിപ്പോര്‍ട്ടില്‍ ഞാന്‍ പറഞ്ഞത് എല്ലാം കള്ളമെന്നാണ് എഴുതിയിട്ടുള്ളത്. രേഖകള്‍ സഹിതം കൃത്യമായ മറുപടിയാണ് നല്‍കിയിരുന്നത്. റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടില്ല. എങ്ങനെയാണ് അവര്‍ക്ക് വിവരം കിട്ടിയത് എന്ന് അറിയില്ല.ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം കള്ളമാണ്. 

ഇപ്പോഴും മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല. അടുത്ത ദിവസം ഉപയോഗിച്ചതും അവസാനം സംഘടിപ്പിച്ചതായിരുന്നു. ഡ്യൂപ്ലിക്കേറ്റ് 1000 രൂപയ്ക്ക് ഇവിടെ കിട്ടും. ഉപകരണം സൂക്ഷിക്കേണ്ടത് വകുപ്പ് മേധാവിയാണ്, അത് ലഭിച്ചില്ലെങ്കില്‍ പ്രതിഷേധിക്കുക സ്വാഭാവികമാണെന്നും ഡോ. ഹാരിസ് ഹസന്‍ വ്യക്തമാക്കി.

സോഷ്യന്‍ മീഡിയയില്‍ പോസ്റ്റിട്ടത് ചട്ട ലംഘനം എന്ന് അംഗീകരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നതില്‍ എന്തൊക്കെയാണ് ഫില്‍ട്ടര്‍ ചെയ്തതെന്ന് അറിയില്ല. പ

ലര്‍ക്കും പല താല്‍പര്യങ്ങളാണ്, അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം. എന്തൊക്കെയാണ് റിപ്പോര്‍ട്ടില്‍ എഴുതിയതെന്ന് അറിയണം. നടപടി എന്താണെങ്കിലും സ്വീകരിക്കുമെന്നും എന്റെ ജോലി ഫൈറ്റ് ചെയ്യാനുള്ളതല്ലായെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web