പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യാ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി

 
Kcbc


കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യാ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി.

ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മത്സരപരീക്ഷകള്‍ നടത്തുന്നത് ക്രിസ്തീയ യുവജനങ്ങള്‍ക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലീകാവകാശത്തിന്റെ ലംഘനമാണെന്ന് കെസിബിസി നിരീക്ഷിച്ചു.

 പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്ത ന്യൂനപക്ഷത്തിന്റെ മതസ്വാത  ന്ത്യത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റമാണ്. ആയതിനാല്‍ ഈ വര്‍ഷത്തെ പെസഹാ, ഈസ്റ്റര്‍ ദിവസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന മത്സപരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സികള്‍ക്കും കത്തയ ക്കുമെന്ന് കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍ അറിയിച്ചു.

Tags

Share this story

From Around the Web