അഞ്ചുമാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തില്‍ വെള്ളക്കെട്ട്. ബോട്ട് ഓടുമോ എന്ന് പരിഹാസം

 
gki



ലഖ്‌നൗ: കനത്ത മഴയെത്തുടര്‍ന്ന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. 

വിമാനത്താവളത്തില്‍ കൂടി ബോട്ടുകളും ഓടുമോ എന്നായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം. ബിജെപി സര്‍ക്കാര്‍ ഉള്ളിടത്തെല്ലാം വന്‍ അഴിമതിയാണെന്നും അഖിലേഷ് എക്‌സില്‍ കുറിച്ചു.

വിമാനത്താവളത്തിനുള്ളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ ശ്രമിക്കുന്ന വിമാനത്താവള ജീവനക്കാരേയും ദൃശ്യങ്ങളില്‍ കാണാം. വെള്ളം അരമണിക്കൂറിനകം തന്നെ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞുവെന്ന് വിമാനത്താവളാധികൃതര്‍ അറിയിച്ചു.

വളരെ ചെറിയ സമയത്തിനുള്ളില്‍ വന്‍തോതില്‍ മഴ പെയ്തതാണ് വിമാനത്താവളത്തിനകത്തും പാര്‍ക്കിങ് ഏരിയയിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

 വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടര്‍ത്ത് ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. പ്രവര്‍ത്തനങ്ങളെ ഇത് കൂടുതലായി ബാധിച്ചിട്ടില്ലെന്നും വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച നോയിഡയിലുണ്ടായ കനത്ത മഴയില്‍ വിമാനത്താവളത്തിനുള്ളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. 

ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെ ഡ്രെയിനേജ് സംവിധാനത്തിനെതിരേ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

11200 കോടി മുടക്കിയാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്. അത്യാധുനിക ടെര്‍മിനന്‍, റണ്‍വേ മറ്റു അടിസ്ഥാന സൗകര്യങ്ങളടക്കം വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.

Tags

Share this story

From Around the Web