ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരും, ആറ് വയസ്സ് 2027ൽ ആലോചിച്ച് തീരുമാനിക്കും’: മന്ത്രി വി ശിവൻകുട്ടി
ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷവും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ആറ് വയസ്സ് എന്ന നിർദേശം 2027ൽ ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മിനിമം മാർക്ക് സംവിധാനം 1 മുതല്‍ 9-ാം ക്ലാസ്സ് വരെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ 9 വരെ ക്ലാസുകളിൽ നടപ്പിലാക്കും. അടുത്ത വർഷം പത്താം ക്ലാസിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വലിയ വിജയം നേടുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരുടെയും ശ്രദ്ധ തിരുവനന്തപുരം കോർപ്പറേഷനിലാണ്. മികച്ച വിജയം നേടും. സർക്കാരിനോടുള്ള അനുകൂല സമീപനമാണ് പൊതുവിൽ കാണുന്നത്. തിരുവനന്തപുരം നഗരസഭ നടത്തിയ വികസന പ്രവർത്തനങ്ങള്‍ ശ്രദ്ധ നേടുന്നതാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനം വളരെ എളുപ്പമായിരുന്നു. 60ല്‍ 55 സീറ്റ് LDF നേടും. നേമം മണ്ഡലത്തിൽ BJP തിരിച്ചടി നേരിടും. അവിടെ LDF വലിയ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിൽ BJPക്ക് വട്ട പൂജ്യമാണ്. കഴിഞ്ഞ തവണ BJP കോൺഗ്രസ് ധാരണ ഉണ്ടായിരുന്നു. അത് കഴിഞ്ഞ തവണത്തെ BJPയുടെ നേട്ടത്തിന് കാരണമായി. ചില അഡ്ജസ്റ്റ്മെൻ്റുകള്‍ കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.