ഏറ്റുമാനൂര്‍ നഗരം ആധുനീക വല്‍ക്കരിക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കി ഭരണ സമിതി.പ്രൈവറ്റ് ബസ്റ്റാന്ഡിന് അടുത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സ് സ്ഥാപിക്കും

 
ettumanoor city

ഏറ്റുമാനൂര്‍ : നഗരസഭയെ ആധുനീക വല്‍ക്കരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് എന്ന് നഗരസഭ ചെയര്‍മാന്‍ ടോമി പുളിമാന്‍ തുണ്ടം. ടൗണ്‍ വികസനത്തിനായുള്ള ഫയല്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രൈവറ്റ് ബസ്റ്റാന്ഡിന് അടുത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സ് സ്ഥാപിക്കും. ഒരേ സമയം 250 വാഹനങ്ങള്‍ പാര്‍ക്ക ചെയ്യാനുള്ള സ്ഥലം എന്നിവ ഉള്‍പ്പെടുത്തി വികസിപ്പിക്കും. ആധുനീക പച്ചക്കറി മാര്‍ക്കറ്റ്,സ്റ്റേഡിയം എന്നിവ പണിയും.

 മത്സ്യമാര്‍ക്കറ്റിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഓടകള്‍ ബലപ്പെടുത്തും. മത്സ്യമാര്‍ക്കറ്റ് നവീകരിക്കും. വ്യത്തിഹീനമായി കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ശുചീകരിക്കും. രാത്രിയില്‍  നഗരം മുഴുവന്‍ എല്‍.ഇഡി ബള്‍ബുകള്‍ ഇടും.  ഓരോ വാര്‍ഡിലെയും റോഡുകള്‍ ആധുനീക നിലവാരത്തില്‍ പണിയും. 

ടൗണ്‍ വികസനത്തിനായി കോടികളുടെ ബജറ്റാണ് നഗരസഭ വച്ചിരിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന മത്സ്യമാര്‍ക്കറ്റ് എതിരെ നിരവധി പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്. മഴക്കാലത്ത് ഓടകള്‍ ശുചീകിക്കാത്തതും പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. പോരായ്മകള്‍ പരിഹരിച്ച നഗരത്തെ ആധുനീക വല്‍ക്കരിക്കുന്നതിന് കോടികളുടെ പദ്ധതികളാണ് നഗരസഭ വിഭാവനം ചെയ്തിരിക്കുന്നത്.

Tags

Share this story

From Around the Web