കാസര്‍ഗോഡ് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കി

 
ASHA LATHA


കാസര്‍ഗോഡ് : കാസര്‍ഗോഡ് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കി. 


ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളര്‍ത്തി എന്നാണ് ആശാലതയുടെ മരണ മൊഴിയായി രേഖപ്പെടുത്തിയത്. 

ഈ മാസം ഏഴിനാണ് ആശാലത വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ളക്ടറേറ്റ് പരിസരത്തു വെച്ചായിരുന്നു ആശാലത എലിവിഷം കഴിച്ചത്.

കാസറഗോഡ് കലക്ട്രേറ്റിലെ എന്‍ഡോസള്‍ഫാര്‍ സെല്ലിലെ യു ഡി ക്ലര്‍ക്കായ ആശാലത വെള്ളിയാഴ്ച രാവിലെ പതിവ് പോലെ ജോലിക്ക് എത്തിയിരുന്നു. അതിനിടയില്‍ ആണ് കളക്ടറേറ്റ് പരിസരത്തു വെച്ച് എലിവിഷം കഴിച്ചത്.

 ഉച്ചഭക്ഷണത്തിന് ശേഷം 2.30 മണിയോടെ ചെങ്കള സഹകരണ ആശുപത്രിയില്‍ കാര്‍ ഓടിച്ച് എത്തിയ അവര്‍ താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായായതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.


ആശുപത്രിയില്‍ വെച്ച് പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. താന്‍ ഒറ്റപ്പെട്ട മാനസിക അവസ്ഥയിലാണ് എന്നും മൂന്ന് ഐസ്‌ക്രീം കപ്പുകളിലാക്കിയാണ് വിഷം കഴിച്ചുവെന്നും മൊഴി നല്‍കിയെന്ന് സൂചനയുണ്ട്. 

വിവരമറിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് കോഴിക്കോട്ടെ ആശുപതിയിലെത്തിയിരുന്നു ഇവര്‍ക്ക് ഒമ്പതിലും മൂന്നിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.

 വിദ്യാനഗര്‍ പോലീസ് അസ്വാഭാവികരണത്തിന് കേസെടുത്തിട്ടുണ്ട്. അതേ സമയം ജോലി സംബന്ധമായതൊ വ്യക്തിപരമോ ആയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags

Share this story

From Around the Web