നിലമ്പൂരില്‍ പരസ്യ പ്രചാരണം അവസാനിച്ചു. രംഗം കൊഴുപ്പിച്ച് മുന്നണികള്‍. പി.വി. അന്‍വര്‍ കൊട്ടിക്കലാശത്തിനെത്തിയില്ല

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി.അന്‍വര്‍ കലാശക്കൊട്ട് ഉപേക്ഷിച്ചു. ആവേശത്തിലൊന്നും കാര്യമില്ലെന്നും യഥാര്‍ഥ കലാശക്കൊട്ട് തങ്ങള്‍ 23ന് നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൂടിയാണ് കലാശക്കൊട്ട് ഒഴിവാക്കിയതെന്നും പ്രവര്‍ത്തകര്‍ തനിക്കുള്ള വോട്ടുറപ്പിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം ആറോടെയാണ് അവസാനമാ,ത്.
പരസ്യപ്രചാരണം അവസാനിപ്പിച്ച് റോഡ് ഷോയുമായി മുന്നണികള്‍ രംഗം കൊഴുപ്പിച്ചു. സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരും കലാശകൊട്ട് നടന്ന നിലമ്പൂര്‍ ടൗണിലേക്ക് ഒഴുകി എത്തി
വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചര്‍ച്ചയായ നിലമ്പൂര്‍ മറ്റന്നാളാണ് വിധിയെഴുതുന്നത്. ബുധനാഴ്ച നിശബ്ദ പ്രചാരണമാണ്. നിലമ്പൂരിന്റെ പുതിയ എംഎല്‍എ ആരെന്നറിയാന്‍ 23 വരെ കാത്തിരിക്കണം.