സി വൈ എം എല്‍ പാല സംഘടിപ്പിക്കുന്ന 79-ാംമത് സ്‌കൂള്‍ കലോത്സവം 25ന് പാലാ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
പാല: സിവൈ എം എല്‍ പാല സംഘടിപ്പിക്കുന്ന 79-ാംമത് സ്‌കൂള്‍ കലോത്സവം 25ന് പാലാ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. സ്‌കൂള്‍ തലത്തില്‍ നടക്കുന്ന സംസ്ഥാനത്തെ വലിയ കലോത്സവത്തില്‍ ഒന്നാണിത്.
നിരവധി സ്‌കൂളുകള്‍ ഈ കലോത്സവത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. രാവിലെ 9.30ന് സംഗീതം, പ്രസംഗം, ഉച്ചകഴിഞ്ഞ് 2 മുതല്‍ ഓര്‍ഗന്‍, വയലിന്‍, ചിത്രരചന മത്സരങ്ങളും നടക്കും.
ഓഗസ്റ്റ് 15 പാല ടൗണ്‍ഹാളില്‍ നടക്കുന്ന സിവൈഎംഎല്‍ വാര്‍ഷിക പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. സതീഷ് കെ മണര്‍കാട്ട്, റെജി ജോര്‍ജ്ജ്, അനൂപ് ടെന്‍സന്‍, ഷാജി മാത്യു,ബിജു വാതല്ലൂര്‍,സോണി വലിയകാപ്പില്‍,സജി പുളിക്കല്‍ എന്നിവര്‍ പ്രംസഗിച്ചു. ഫോണ്‍ 9446121024