ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 79ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നു

തിരുവല്ല : ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 79ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടുകൂടി നടന്നു. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അഭിവന്ദ്യ മോറാന്‍ മോര്‍ ഡോ സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്ത ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
ജാതി മത വര്‍ണ്ണ വ്യത്യാസങ്ങള്‍ ഇല്ലാതെ ഇന്ത്യക്കാര്‍ എല്ലാവരും ഒരേ മനസ്സോടുകൂടി പ്രവര്‍ത്തിക്കേണ്ടതിന്റെ കാലിക ആവശ്യത്തെക്കുറിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത സൂചിപ്പിച്ചു. കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളില്‍, ഓപ്പറേഷന്‍ വിഭാഗം മേധാവി ശ്രീ രാജേഷ് ചാക്കോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ബിലീവേഴ്‌സ് ആശുപത്രിയില്‍ സുത്യര്‍ഹമായ സേവനം നിര്‍വഹിച്ചുവരുന്ന സെക്യൂരിറ്റി, ഹൗസ് കീപ്പിംഗ് ജീവനക്കാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ബിലീവേഴ്‌സ് ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗം ജീവനക്കാര്‍ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അഭിവന്ദ്യ മോറാന്‍ മോര്‍ ഡോ സാമുവല്‍ തിയോഫിലെസ് മെത്രാപ്പോലീത്ത ദേശീയ പതാക ഉയര്‍ത്തുന്നു.