45 മിനുട്ട് റൂള്‍; ലോകത്തിലെ ഏറ്റവും പ്രൊഡക്ടീവ് ആയ ആളുകള്‍ പിന്തുടരുന്ന രീതി ഇതാണ്

 
45 minute rule



 
തുടര്‍ച്ചയായ യോഗങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍ ഇങ്ങനെ ഒരേസമയം പല ജോലികള്‍ ചെയ്യേണ്ട സാഹചര്യത്തിലാണ് നമ്മളില്‍ ഒരോരുത്തരും കഴിയുന്നത്. ഇത്തരം മള്‍ട്ടി ടാസ്‌ക്കിങ് നിങ്ങളുടെ ജോലിയുടെ ക്വാളിറ്റിയില്‍ കാര്യമായ കുറവ് വരുത്തും. മനുഷ്യ മസ്തിഷ്‌കത്തിന് ഒരേസമയം ഇടവേളകളില്ലാതെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തന്നെ തെളിയിക്കുന്നുണ്ട്.


 കുറഞ്ഞ സമയം പൂര്‍ണ്ണ ശ്രദ്ധയോടെ ജോലി ചെയ്യുകയും, അതിനുശേഷം കൃത്യമായ ഇടവേളകള്‍ എടുക്കുകയുമാണ് തലച്ചോറിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലത്. ഏറ്റവും പ്രൊഡക്ടീവ് ആയി ജോലി ചെയ്യുന്ന എല്ലാവരും ഇത് സമ്മതിക്കുന്ന കാര്യവുമാണ്.

ഇവിടെയാണ് '45 മിനിറ്റ് ഫോക്കസ് ബ്ലോക്ക്' (45ാശിൗലേ ളീരൗ െയഹീരസ) എന്ന രീതി പ്രസക്തമാകുന്നത്. 45 മിനിറ്റ് കൃത്യമായ ശ്രദ്ധയോടെ ജോലി ചെയ്യുക. തുടര്‍ന്ന്, 10 മുതല്‍ 15 മിനിറ്റ് വരെ ഇടവേള എടുക്കുക എന്നതാണ് ഈ രീതി. ഇതൊരു തന്ത്രമല്ല, മറിച്ച് തലച്ചോറ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്വാഭാവിക രീതിയാണ്. 


തുടര്‍ച്ചയായി 40 മുതല്‍ 50 മിനിറ്റ് വരെ ജോലി ചെയ്യുമ്പോള്‍ മനുഷ്യന്റെ ശ്രദ്ധയില്‍ കുറവുണ്ടാകുന്നു. 2022-ല്‍ പ്രസിദ്ധീകരിച്ച ഒരു മെറ്റാ-അനാലിസിസ് പഠനത്തില്‍ 'മൈക്രോ ബ്രേക്കുകള്‍' അഥവാ ചെറിയ ഇടവേളകള്‍ ജോലിയിലെ തളര്‍ച്ച കുറയ്ക്കാനും ഉന്മേഷവും മാനസികാരോഗ്യവും വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

45 മിനിറ്റ് മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ എന്ന് കരുതുമ്പോള്‍ ആ ലക്ഷ്യം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് തലച്ചോറിന് തോന്നുന്നു. ഇത് മടി കുറയ്ക്കാനും ജോലിയിലേക്ക് പെട്ടെന്ന് ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. 


അതോടൊപ്പം, ഇടവേളകള്‍ ജോലി ഭാരം കൊണ്ടുള്ള മാനസിക സമ്മര്‍ദം തടയുന്നു. ചെറിയ ബ്രേക്ക് എടുക്കുക എന്നാല്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് അല്‍പദൂരം നടക്കുക, ശരീരം ചെറുതായി സ്‌ട്രെച്ച് ചെയ്യുക, അല്ലെങ്കില്‍ ജനലിലൂടെ പുറത്തേക്ക് നോക്കുക എന്നിവയിലൂടെ നിങ്ങളുടെ തലച്ചോറിനെ വീണ്ടും ബൂസ്റ്റ് ചെയ്യാം. 

പല മികച്ച ആശയങ്ങളും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുമ്പോഴല്ല, മറിച്ച് കാപ്പി കുടിക്കുമ്പോഴോ നടക്കുമ്പോഴോ ലഭിക്കുന്നത് അതുകൊണ്ടാണ്.

Tags

Share this story

From Around the Web