മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 32-ാമത് ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 15 മുതല്‍ 19 വരെ
Updated: Aug 27, 2025, 17:52 IST

തൃശൂര്‍: തൃശൂര്‍ ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റിലെ മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 32-ാമത് ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 15 മുതല്‍ 19 വരെ നടക്കും.
വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണില്‍ സിഎസ്ടിയാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.
തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമാപന സന്ദേശം നല്‍കും.
ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സന്ദേശം നല്‍കും.
എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയും, വൈകുന്നേരം അഞ്ച് മുതല്‍ രാത്രി ഒമ്പതു വരെയുമാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.