ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച 25 ശതമാനം അധികതീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍.അമേരിക്ക ഏറ്റവും അധികം തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യ

വാഷിംഗ്ടണ്‍:ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച 25 ശതമാനം അധികതീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ എത്തും. അധിക തീരുവ അടിച്ചേല്‍പ്പിക്കപ്പെടുന്നതോടെ അമേരിക്ക ഏറ്റവും അധികം തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യ മാറും.
ഇതോടെ ഇന്ത്യയ്ക്കു മേല്‍ ചുമത്തുന്ന അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും. ഇന്ത്യയ്‌ക്കൊപ്പം ബ്രസീലിനും 50 ശതമാനം അധിക തീരുവ ചുമത്തുന്നുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക 30 ശതമാനം, മെക്സിക്കോ 25 ശതമാനം എന്നിങ്ങനെയാണ് അധിക തീരുവ ചുമത്തിയിട്ടുള്ള മറ്റു രാജ്യങ്ങള്‍. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നുവെന്ന പേരിലാണ് ഇപ്പോള്‍ ട്രംപ് ഇന്ത്യയ്ക്കു മുകളില്‍ അധികതീരുവ അടിച്ചേല്പിച്ചിരിക്കുന്നത്.
ടെക്സ്റ്റൈല്‍സ്, തുകല്‍, ആഭരണമേഖല, സമുദ്രോല്‍പ്പന്ന മേഖല തുടങ്ങിയവ തീരുവ വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന് ആശങ്കയിലാണ്. ട്രംപിനെ പ്രീണിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമവും വിഫലമായി.
പല പ്രധാന കയറ്റുമതി മേഖലകളും അമേരിക്കയുടെ തീരുവവര്‍ധനവിനെ തുടര്‍ന്ന് ആശങ്കയിലാണ്. ചൈനയുമായും റഷ്യയുമായും ചേര്‍ന്നുകൊണ്ട് യുഎസിന്റെ തീരുവഭീഷണിയെ ചെറുക്കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം, യുഎസ് ഏര്‍പ്പെടുത്തുന്ന അധികതീരുവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കാര്യമായ ആഘാതം സൃഷ്ടിക്കില്ലെന്നാണ് സര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറയുന്നത്.
അതുപോലെ അമേരിക്കയുടെ അധികതീരുവ ഭീഷണി ചെറുക്കാന്‍ ആര്‍ബിഐ സജ്ജമാണെന്നും എഫ്‌ഐബിഎസി ബാങ്കിങ് കോണ്‍ഫറന്‍സില്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.