പ്രസവാനന്തരം 22 കാരി മരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

 
kaunagappallli


കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരവസ്ഥയിലായ ജാരിയത്ത് എന്ന 22കാരി മരിച്ച സംഭവത്തിലാണ് കുടുംബാംഗങ്ങള്‍ പരാതിയുമായെത്തിയത്.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 14 നാണ് യുവതിയെ പ്രവേശിപ്പിച്ചത്. പ്രസവത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി ഗുരുതരമായതിനാല്‍ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 


മൂന്നു വര്‍ഷം മുന്‍പ് സാധാരണ പ്രസവം നടന്ന യുവതിക്ക്. ഇപ്പോള്‍ സിസേറിയല്‍ നടത്തി എന്നും അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് യുവതിമരിക്കാന്‍ കാരണമെന്നും കുടുംബം പറയുന്നു.അനസ്‌തേഷ്യ ഡോക്ടര്‍ 2500 രൂ കൈക്കൂലി ചോദിച്ചുവെന്നും ആരോപണമുണ്ട്.

അതേസമയം, വീഴ്ചയില്ലെന്നും പ്രസവശേഷം യുവതിയ്ക്ക് രക്തസമ്മര്‍ദം കൂടിയെന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഡോ.അല്‍ഫോണ്‍സ് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന യുവതി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

Tags

Share this story

From Around the Web