ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 21-ാം മത് മരിയന്‍ തീര്‍ത്ഥാടനത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു

കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 21-ാം മത് മരിയന്‍ തീര്‍ത്ഥാടനത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനം വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
മഹാജൂബിലിയുടെ സ്മരണക്കായി ജൂബിലികുരിശും വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാകയും അതിരൂപതയിലെ അല്മായ സംഘടന ഭാരവാഹികള്‍ ആര്‍ച്ചുബിഷപ്പില്‍നിന്നും ഏറ്റുവാ ങ്ങിയതോടുകൂടി തീര്‍ത്ഥാടനത്തിന് തുടക്കമായി. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീര്‍ത്ഥാടനം ഝാന്‍സി രൂപത മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ പറപ്പു ള്ളില്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി ലോഗോയും ദീപശിഖയും യുവജന സംഘടന നേതാക്കള്‍ക്ക് അദ്ദേഹം കൈമാറി.
ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍നിന്നും എത്തിയ നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ ബസിലിക്ക പ്രവേശന കവാടത്തില്‍ റെക്ടര്‍ ഫാ. ജെറോം ചമ്മിണി ക്കോടത്തും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ വചന സന്ദേശം നല്‍കി. ബിഷപ് ഡോ. പീറ്റര്‍ പറപ്പുള്ളി, വത്തിക്കാന്റെ സ്ഥിരം നിരീക്ഷകന്‍ മോണ്‍. ജെയിന്‍ മെന്റസ്, അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍.മാത്യു ഇലഞ്ഞിമറ്റം, ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവരും അതിരൂപ തയിലെ എല്ലാ വൈദികരും സഹകാര്‍മ്മികരായി.
തീര്‍ത്ഥാടനത്തിന് എത്തിയ വിശ്വാസികളെ ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ വല്ലാര്‍പാട ത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു. അല്മായ നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
വല്ലാര്‍പാടത്തമ്മയുടെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയാണ് ആഘോഷിക്കുന്നത്.