ബ്രസീലിലെ പരണാഗുവയില്‍ നടന്ന 'ഔവര്‍ ലേഡി ഓഫ് എല്‍ റോസിയോ' 213-ാമത് പ്രദക്ഷിണത്തില്‍ മഴയെ അവഗണിച്ച് പങ്കെടുത്തത് പതിനായിരങ്ങള്‍

 
leo mair


പരണാഗുവ: ബ്രസീലിലെ പരണാഗുവയില്‍ നടന്ന 'ഔവര്‍ ലേഡി ഓഫ് എല്‍ റോസിയോ' 213-ാമത് പ്രദക്ഷിണത്തില്‍ മഴയെ അവഗണിച്ച് പങ്കെടുത്തത് പതിനായിരങ്ങള്‍. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രദക്ഷിണത്തില്‍ ഏകദേശം തൊണ്ണൂറായിരത്തോളം ആളുകള്‍ പങ്കെടുത്തു. 


'ഔവര്‍ ലേഡി ഓഫ് എല്‍ റോസിയോ'യുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് 'ഔവര്‍ ലേഡി ഓഫ് ദ മോസ്റ്റ് ഹോളി റോസറി' കത്തീഡ്രല്‍ വരെ ഏകദേശം 3 കിലോമീറ്ററോളം നീളുന്നതായിരിന്നു പ്രദക്ഷിണം. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച പ്രദക്ഷിണത്തില്‍, ആയിരക്കണക്കിന് വിശ്വാസികള്‍ പിങ്ക് നിറത്തിലുള്ള ബലൂണുകള്‍ കൈയിലേന്തി, ജപമാല ചൊല്ലിക്കൊണ്ടും ഭക്തിഗാനങ്ങള്‍ ആലപിച്ചുകൊണ്ടും പങ്കെടുത്തു.

പരണാഗുവയിലെ തെരുവുകളിലൂടെ, ദൈവമാതാവിനോടൊപ്പം നടക്കാന്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും മാതാവിന്റെ മധ്യസ്ഥതയിലൂടെ കര്‍ത്താവ് ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനും, തങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ പുതുക്കുവാനും റോസിയോ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ ഫാ. ഡിര്‍സണ്‍ ഗോണ്‍കാല്‍വസ് പറഞ്ഞു. 

യാത്രയിലുടനീളം, വിവിധ സ്ഥാപനങ്ങളും കുടുംബങ്ങളും വ്യക്തികളും വീടുകളുടെയും കെട്ടിടങ്ങളുടെയും ബാല്‍ക്കണികളില്‍ നിന്ന് ആദരം അര്‍പ്പിച്ചു.

രാവിലെ മുതല്‍ തുടര്‍ച്ചയായ ബലിയര്‍പ്പണവും ഇവിടെ നടന്നിരിന്നു. ആദ്യത്തെ വിശുദ്ധ കുര്‍ബാന രാവിലെ 5:30-ന് അര്‍പ്പിച്ചു. രാവിലെ 9:00-ന്, 'പ്ലാസ ഡി ലാ ഫെ'യില്‍ (ജഹമ്വമ റല ഹമ എല) നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാരിംഗാ ആര്‍ച്ച് ബിഷപ്പ് മോണ്‍സിഞ്ഞോര്‍ സെവെറിനോ ക്ലാസന്‍ കാര്‍മ്മികത്വം വഹിച്ചു. 

പരാനഗ്വാ ബിഷപ്പ് മോണ്‍സിഞ്ഞോര്‍ പൗലോ അല്‍വസ് റോമാവോ, റോസിയോ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടര്‍ ഫാ. ഡിര്‍സണ്‍ ഗോണ്‍സാല്‍വസ്, കൂടാതെ റെഡംപ്‌റ്റോറിസ്റ്റ് സന്യാസ സമൂഹത്തിലെയും രൂപതയിലെയും വൈദികരും സഹകാര്‍മ്മികരായി.

Tags

Share this story

From Around the Web