മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാമത് വാർഷികാഘോഷം നവംബർ 14-ന്  പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും 

 
BAVA

മുളന്തുരുത്തി:മലങ്കര സഭാ  ചരിത്രത്തിലെ സുപ്രധാന ഏടായ ഒന്നാം മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാമത് വാർഷികാഘോഷം നവംബർ 14 ന്   മുളന്തുരുത്തി മാർത്തോമൻ   യാക്കോബായ സുറിയാനി കത്തീഡ്രലിൽ  ആഘോഷിക്കും. 

മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികനാവും. 

നവംബർ 14 ശനിയാഴ്ച രാവിലെ  പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് വിശ്വാസികളുടെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകി പള്ളിയിലേക്ക് ആനയിക്കും. 

പള്ളിയിൽ സന്നിഹിതരായിരിക്കുന്ന വിശ്വാസികൾക്ക്  പരിശുദ്ധ ബാവാ  ശ്ലൈഹികവാഴ്വ് നൽകി അനുഗ്രഹിക്കും.
​
തുടർന്ന്,  ആഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ സഭയുടെ ആഗോള എപ്പിസ്കോപ്പൽ സുന്നഹദോസും, പരിശുദ്ധ സഭയുടെ വർക്കിംഗ് കമ്മിറ്റിയും, മാനേജിംഗ് കമ്മിറ്റിയും മുളന്തുരുത്തി കത്തീഡ്രലിൽ ചേരും. 

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് ജോസഫ് ബാവായും,  സഭയുടെ 60 മെത്രാപ്പോലീത്തമാരും, 300 പ്രതിനിധികളും സുന്നഹദോസിൽ പങ്കാളികളാവും.  

കൊല്ലം, നിരണം, തുമ്പമൺ, കോട്ടയം ഭദ്രാസനങ്ങളിൽ നിന്ന് പരിശുദ്ധ പത്രോസ് തൃതീയൻ ബാവായുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള വിളംബര ജാഥയും, കൊച്ചി ഭദ്രാസനത്തിൽ നിന്നുള്ള ദീപശിഖാ പ്രയാണവും നവംബർ 8 ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് മുളന്തുരുത്തി പള്ളിത്താഴത്ത് എത്തിച്ചേരുമ്പോൾ  മുളന്തുരുത്തി മാർ ത്തോമൻ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ  സ്വീകരിയ്ക്കും. 

പള്ളിയിലെ കൊടിയേറ്റിനു ശേഷം വിളംബര ജാഥയും ദീപശിഖാ പ്രയാണവും സഭയുടെ ആസ്ഥാനമായ 
പുത്തൻകുരിശ് പാത്രിയർക്കാ സെൻറർലേക്ക് പുറപ്പെടുമെന്ന് പള്ളി വികാരി ജോൺ എരമംഗലത്ത് കോറെപ്പിസ്കോപ്പ, സ്ലീബ കാട്ടുമങ്ങാട്ട് കോർപ്പിസ്കോപ്പ, അനിൽ പൊനോടത്ത്  എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങുകൾക്ക് ഇടവക വികാരി ഷമ്മി ജോൺ എരമംഗലം കോറെപ്പിസ്കോപ്പ,  റവ. ഫാ. സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ബേബി ചാമാക്കാല കോറെപ്പിസ്കോപ്പ, ഫാ. മത്തായി കുളച്ചിറ, ഫാ. എൽദോസ് ആയിപ്പിള്ളി, ഫാ. ബേസിൽ ബേബി, ഫാ. മത്തായി കാട്ടുമങ്ങാട്ട്, പള്ളി സെക്രട്ടറി, റെജി കുരിയാക്കോസ്, പള്ളി ട്രസ്റ്റിമാരായ അനിൽ പൊ നോടത്ത്, മത്തായി കൂമുള്ളിൽ, വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായ ഷാജി എരമംഗലത്ത്, അനീഷ് ചുമ്മാർ, ഫിലിപ്പോസ് താണിക്കുഴിൽ, അനീഷ് വർക്കിച്ചൻ  എന്നിവർ നേതൃത്വം നൽകും.

Tags

Share this story

From Around the Web