10 മിനിറ്റ് ഡെലിവറി അവസാനിക്കുന്നു. തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര ഇടപെടല്‍

 
swiggy


ഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യമാകുന്നു. ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ണ്ണായക ഇടപെടല്‍.


 കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ചുചേര്‍ത്ത ഇ-കൊമേഴ്സ് പ്രതിനിധികളുടെ യോഗത്തിലാണ് സമയപരിധി നിശ്ചയിച്ചുള്ള ഡെലിവറികള്‍ ഒഴിവാക്കാന്‍ തീരുമാനമായത്.


 10 മിനിറ്റില്‍ ഡെലിവറി എന്ന വാഗ്ദാനം ഒഴിവാക്കാന്‍ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ, സെപ്‌റ്റോ തുടങ്ങിയ ഇ-കൊമേഴ്സ് സ്ഥാപന പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു.

10 മിനിറ്റിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന വാഗ്ദാനം ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ, സെപ്‌റ്റോ തുടങ്ങിയ കമ്പനികള്‍ ഇനി നല്‍കില്ല. '10 മിനിറ്റിനുള്ളില്‍ പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങള്‍'' എന്ന ടാഗ്ലൈന്‍ '30,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍'' എന്നതാക്കി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. 

അതിവേഗ ഡെലിവറി ലക്ഷ്യമിട്ട് തൊഴിലാളികള്‍ നടത്തുന്ന അപകടകരമായ യാത്രകള്‍ ഒഴിവാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.


മെച്ചപ്പെട്ട വേതനത്തിനും ജോലി സുരക്ഷയ്ക്കും വേണ്ടി ഡിസംബര്‍ 25-ന് ഡെലിവറി തൊഴിലാളികളുടെ യൂണിയനുകള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. സമയാധിഷ്ഠിത ഡെലിവറി സമ്മര്‍ദ്ദം കുറയ്ക്കണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ഇതിനു പിന്നാലെ സ്വിഗ്ഗിയും സൊമാറ്റോയും ഇന്‍സെന്റീവ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web