വാൾ സ്ട്രീറ്റ് ജേർണലിനും റൂപർട്ട് മാർഡോക്കിനും രണ്ട് റിപ്പോർട്ടർമാർക്കുമെതിരെ 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപിന്റെ മാനനഷ്ടക്കേസ്

വാഷിങ്ടണ്‍: 2003ല്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് അയച്ച പിറന്നാള്‍ ആശംസാ കാര്‍ഡില്‍ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ അയച്ചെന്നുള്ള വാര്‍ത്തയ്‌ക്കെതിരെ വാള്‍ സ്ട്രീറ്റ് ജേര്‍ണലിനും റൂപര്‍ട്ട് മാര്‍ഡോക്കിനും രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്കുമെതിരെ മാനഷ്ടക്കേസ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
10 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.ലേഖനത്തില്‍ സംഭവത്തിന് വിശ്വാസ്യത നല്‍കുന്ന ഒന്നുമില്ലെന്നും റിപ്പോര്‍ട്ടര്‍മാര്‍ കത്ത് കണ്ടിട്ടുണ്ടോയെന്നും പരാതിയില്‍ ചോദ്യം ഉന്നയിച്ചിട്ടുണ്ട്.
ഫ്‌ളോറിഡയിലെ സതേണ്‍ ഡിസ്ട്രിക് ഫെഡറല്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.റിപ്പോര്‍ട്ടിനെതിരെ കേസ് കൊടുക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഈ കേസില്‍ റൂപേര്‍ട്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മണിക്കൂറുകള്‍ മൊഴി നല്‍കേണ്ടി വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', അദ്ദേഹം പറഞ്ഞു.